Papaya Leaf Juice | പപ്പായ ഇലയുടെ ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളെ കുറിച്ച് അറിയാം
Mar 29, 2024, 13:26 IST
കൊച്ചി: (KVARTHA) പപ്പായ എല്ലാവര്‍ക്കും ഇഷ്ടമാണ്. പഴുപ്പിച്ചും, കറിവച്ചും ഇത് ആളുകള്‍ കഴിക്കാറുണ്ട്. ഒരാപാട് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പപ്പായ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പെടുത്തുന്നത് എന്തുകണ്ടും നല്ലതാണ്.
എന്നാല്‍ പപ്പായയുടെ ഇലകളും പോഷകങ്ങളുടെ കലവറയാണെന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തിലെ പ്ലേറ്റ് ലെറ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ പണ്ടുകാലം മുതല്‍ക്കു തന്നെ പപ്പായ ഇല ജ്യൂസ് ആളുകള്‍ ഉപയോഗിച്ചിരുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പപ്പൈന്‍, ചിമോപാപൈന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്നതിനൊപ്പം ശരീരവണ്ണം, മറ്റ് ദഹന സംബന്ധമായ തകരാറുകള്‍ എന്നിവ തടയാനും പപ്പായ ഇല ഫലപ്രദമാണ്. പപ്പായ ഇലകളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, സി, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. പപ്പായ ഇല ജ്യൂസിന്റെ ആരോഗ്യപരമായ ഗുണങ്ങളും തയാറാക്കാനുള്ള എളുപ്പവഴികളും അറിയാം.
*ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍
പേശിവേദന, സന്ധി വേദന എന്നിവയുള്‍പെടെയുള്ള ആന്തരികവും ബാഹ്യവുമായ വേദനകളെ അകറ്റാന്‍ പപ്പായ ഇല ഉപയോഗിക്കുന്നു. പപ്പായ ഇലയുടെ സത്തില്‍ വീക്കം ഗണ്യമായി കുറയ്ക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
*ഡെങ്കി ലക്ഷണങ്ങളെ അകറ്റുന്നു
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചികിത്സിക്കാനും പപ്പായ ഇല ജ്യൂസ് വളരെ സഹായകമാണ്. പനി, ക്ഷീണം, തലവേദന, ഓക്കാനം, ചര്‍മ തിണര്‍പ്പ്, ഛര്‍ദി എന്നിവയാണ് ഡെങ്കിയുടെ സാധാരണ ലക്ഷണങ്ങള്‍. രോഗം അതിക്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്ലേറ്റ് ലെറ്റിന്റെ അളവ് കുറയാനും ഇടവരുന്നു. മാത്രമല്ല, രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
നിലവില്‍ ഡെങ്കിക്ക് ചികിത്സയില്ല. എന്നാല്‍, പപ്പായ ഇല ജ്യൂസ് സാധാരണയായി ഈ അസുഖം അകറ്റാന്‍ ഉപയോഗിക്കുന്ന ചികിത്സാ രീതികളിലൊന്നാണ്. ഡെങ്കിപ്പനി ബാധിച്ചവരില്‍ നടത്തിയ മൂന്ന് പഠനങ്ങളില്‍ രക്തത്തിലെ പ്ലേറ്റ് ലെറ്റിന്റെ അളവ് ഗണ്യമായി വര്‍ധിപ്പിക്കാന്‍ പപ്പായ ഇല ജ്യൂസ് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
*കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍
ചിലതരം അര്‍ബുദങ്ങളെ തടയുന്നതിനും ചികിത്സിക്കുന്നതിനും പപ്പായ ഇല ഉപയോഗിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ആരോഗ്യ വിദഗ്ധര്‍. ടെസ്റ്റ്-ട്യൂബ് പഠനങ്ങളില്‍ പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ചയെ തടയാനുള്ള ശക്തമായ കഴിവ് പപ്പായ ജ്യൂസിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
*പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തെ ചികിത്സിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനും പപ്പായ ഇല ജ്യൂസ് ഫലപ്രദമാണ്. പപ്പായ ഇലയുടെ സത്തില്‍ ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഫലങ്ങളും അടങ്ങിയിട്ടുണ്ട്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
*ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്യാസ്ട്രബിള്‍, അമിതവണ്ണം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹന പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പപ്പായ ഇല ചായ ഉപയോഗിക്കുന്നു. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. പ്രോട്ടീനുകളെയും അമിനോ ആസിഡുകളെയും ദഹിപ്പിക്കാന്‍ ഇതിന് കഴിയും. മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നു.
*മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം
പപ്പായ ഇല ജ്യൂസ് തലയോട്ടിയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്. ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഓക്സിഡേറ്റീവ് സമ്മര്‍ദം മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദം ലഘൂകരിക്കാനും മുടിയുടെ വളര്‍ച മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായ ജ്യൂസില്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ താരന്‍ ഉണ്ടാക്കുന്ന ഫംഗസ് മലാസെസിയയെയും നിയന്ത്രിക്കും.
*ആരോഗ്യകരമായ ചര്‍മത്തിന്
പപ്പായ ഇല കഴിക്കുകയും ചര്‍മത്തില്‍ പുരട്ടുകയും ചെയ്യാം. ഇതിന് പ്രോട്ടീന്‍ അലിഞ്ഞുപോകുന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ഒരു എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുകയും പൊടിയും മൃതകോശങ്ങളും നീക്കംചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ചര്‍മ സുഷിരങ്ങള്‍ അടയുന്നതും മുഖക്കുരു എന്നിവയുടെ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
*പപ്പായ ഇല ജ്യൂസ് തയാറാക്കുന്ന വിധം
പപ്പായ ഇല ജ്യൂസ് ഉണ്ടാക്കാന്‍, കുറച്ച് പപ്പായ ഇലകളും വെള്ളവും ആവശ്യമാണ്. തണ്ട് മുറിച്ച് മാറ്റി ഇല അരിഞ്ഞെടുക്കുക. ഇത് കുറച്ച് വെള്ളം ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ജ്യൂസ് തയാര്‍. ജ്യൂസ് രുചികരമാക്കാന്‍ അല്‍പം ഉപ്പ് അല്ലെങ്കില്‍ പഞ്ചസാരയും ചേര്‍ക്കാം. പകല്‍സമയം മൂന്ന് നേരങ്ങളിലായി ഒരാള്‍ക്ക് 100 മില്ലി വരെ പപ്പായ ഇല ജ്യൂസ് കഴിക്കാം.
Keywords: Papaya leaf juice: Health benefits, how to make and the right way to consume, Kochi, News, Papaya Leaf Juice, Papaya, Health Tips, Health, Study, Health Practitioner, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.