മലപ്പുറം: (www.kvartha.com 10.04.2014) വോട്ടിംഗ് മെഷീനില്‍ അജ്ഞാതന്‍ പേപ്പര്‍ തിരുകി കയറ്റിയതുകാരണം ഒന്നരമണിക്കൂര്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. മലപ്പുറം എല്‍.ഡി.എഫ് ലോകസഭാ സ്ഥാനാര്‍ത്ഥി പി.കെ. സൈനബയ്ക്ക് നേരെയുള്ള ബട്ടണിലാണ് കടലാസ് തിരുകി വച്ചത്.
വോട്ടിടാനെത്തിയ യൂസഫ് എന്ന വോട്ടറാണ് പ്രിസൈഡിംഗ് ഓഫീസറെ വിവരം ധരിപ്പിച്ചത്. ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ ബഹളംവയ്ക്കുകയും റീപോളിംങ് നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് ചീഫ് ഏജന്റ് ഓഫീസര്‍ വോട്ടെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയശേഷം വേറൊരു വോട്ടിംഗ് മെഷീന്‍ കൊണ്ടുവന്നാണ് തുടര്‍ന്ന് വോട്ടിംഗ് നടത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.