വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യാ കാമുകന്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു

 



തിരുവനന്തപുരം: ഭാര്യയേയും മക്കളേയും കാണാനും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യാ കാമുകന്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇബ്രാഹീമിനെയാണ് ഭാര്യാകാമുകന്‍ വെട്ടിപരിക്കേല്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാണിക്കവിളാകം സ്വദേശി സജാദിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യാ കാമുകന്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു
ഇബ്രാഹീമിന്റെ ഭാര്യ ഷാമിലയും മക്കളും ഒളിവിലാണ്. രണ്ടര വര്‍ഷം മുന്‍പാണ് ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഒരു സ്വകാര്യ ബാങ്കില്‍ ജോലിക്ക് പോയിതുടങ്ങിയതോടെ ഷാമിലയുടെ ഫോണിലേയ്ക്ക് കോളുകള്‍ വരാന്‍ തുടങ്ങി. ഇതിനെചൊല്ലി വീട്ടില്‍ ബഹളമായതോടെ ഷാമിലയുടെ ബന്ധുക്കള്‍ ഇബ്രാഹീമിനെ മര്‍ദ്ദിച്ച് അവശനാക്കി റെയില്‍ വേ ട്രാക്കില്‍ ഉപേക്ഷിച്ചു. അന്ന് നാടുവിട്ട ഇബ്രാഹീം പിന്നീട് ഭാര്യയേയും മക്കളേയും അന്വേഷിച്ച് നാട്ടിലെത്തിയെങ്കിലും അപ്പോഴേക്കും വീടും വസ്തുക്കളും വിറ്റ് ഷാമില ഗള്‍ഫിലേയ്ക്ക് പോയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഷാമില നാട്ടിലെത്തിയതായി ഇബ്രാഹീം അറിഞ്ഞത്. തുടര്‍ന്ന് ഇബ്രാഹീം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തിരുവല്ലത്തെ വാടക വീട്ടിലെത്തി. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സജാദ് ഷാമിലയുടെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹീമിനെ വെട്ടുകത്തിയുമായി ആക്രമിക്കുകയായിരുന്നു.

തലങ്ങും വിലങ്ങുമായി പത്തിലേറെ വെട്ടേറ്റ ഇബ്രാഹീമിനെ പോലീസെത്തിയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇബ്രാഹീം ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. ഇബ്രാഹീമിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Kerala news, Wife, Husband, Paramour, Hacked, Injured, Critical,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia