Complaint | പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി
Aug 6, 2023, 15:43 IST
തിരുവനന്തപുരം: (www.kvartha.com) പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി. അമരവിള സ്‌കൂള്‍ വിദ്യാര്‍ഥിയായ ബിജോയ് രാജി (16)നാണ് പരുക്കേറ്റത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം പാറശാല പൊലീസില്‍ മര്‍ദിച്ച പൊലീസുകാരന്റെ വിലാസമുള്‍പെടെ പരാതി നല്‍കിയിട്ടും ഷിബു എന്ന അജ്ഞാതന്‍ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ ചേര്‍ത്തതെന്ന് പിതാവ് ക്രിസ്തുരാജ് ആരോപിച്ചു. ഷിബു ദേഹത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്‌തെന്ന് മര്‍ദനമേറ്റ ബിജോയ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Keywords: Parassala, News, Complaint, Student Injured, Police, Shibu, Attacked, Parassala: Complaint that student attacked by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.