പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് 7 വര്‍ഷം കഠിനതടവ്

 


ആലുവ: പറവൂര്‍ പീഡന കേസില്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസില്‍  പെണ്‍കുട്ടിയെ ഇടനിലക്കാരിക്ക് കൈമാറിയ പിതാവ് സുധീറിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ സ്‌കൂളില്‍ നിന്നും പാലാരിവട്ടത്തെ ഫഌറ്റില്‍ കൊണ്ടുപോയി പിതാവ് പീഡിപ്പിക്കുകയും അതിനുശേഷം 162 പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2009 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം  സുധീര്‍ ആദ്യം ഇടനിലക്കാരികളായ ഖദീജയ്ക്കും സീനത്തിനും കൈമാറുകയായിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പിച്ച ആറാം കുറ്റപത്രത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പിതാവിനെ കൂടാതെ  ഇടനിലക്കാരി ഖദീജക്കും  കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷവിധിച്ചു.

കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറാം പ്രതി ജവഹറിന് 10 വര്‍ഷവും   അഞ്ചാം പ്രതി വില്‍സണ്  10 വര്‍ഷം തടവിന് വിധിച്ചു. ഒളിവില്‍ കഴിയുന്ന വില്‍സണ്‍ വ്യാജ പാസ്‌പോര്‍ട്ടില്‍  വിദേശത്തേക്ക് കടന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട്  മുമ്പ്  സമര്‍പ്പിക്കപ്പെട്ട കുറ്റപത്രങ്ങളിലും പെണ്‍കുട്ടിയുടെ മാതാവും പിതാവും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി
ശിക്ഷ വിധിച്ചിരുന്നു.
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് 7 വര്‍ഷം കഠിനതടവ്
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയായിരിക്കെ പീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് അടുത്ത അധ്യയന വര്‍ഷമെങ്കിലും പഠനം തുടരാന്‍ കഴിയുന്ന വിധത്തില്‍ കേസിന്റെ വിചാരണ  പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കിയത്.

Also Read:
പ്രമുഖ സ്‌കൂളിലെ 12 കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പൊളിഞ്ഞു

Keywords:  Paravoor , Lieu, Aluva, Father, Minor girls, Court Order, Student, Study, High Court of Kerala, Passport, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia