Died | 'ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കം കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു'
Aug 19, 2022, 08:14 IST
പറവൂര്‍: (www.kvartha.com) ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കം കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചതായി പൊലീസ്. ഫോര്‍ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി 7.45ന് പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നത് സംബന്ധിച്ചാണ് ബസ് ജീവനക്കാരും ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനും (20) തമ്മില്‍ തര്‍ക്കമുണ്ടായത്.
അമിത വേഗത്തിലായിരുന്ന കോഴിക്കോട് - വൈറ്റില വഴിയിലോടുന്ന 'നര്‍മദ' ബസ് മറി കടന്നപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണ് ഫര്‍ഹാന്റെ മൊഴി. തുടര്‍ന്ന് ഫര്‍ഹാന്‍ ബസിന് മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ട് ബസ് തടഞ്ഞു ചോദ്യം ചെയ്തു. തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരന്‍ കത്തിയെടുത്തു. കുത്താന്‍ പോയപ്പോള്‍ തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്.
ഉടന്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാന്‍ നടപടി സ്വീകരിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.