Complaint | 'അസഭ്യം പറഞ്ഞെന്നാരോപിച്ച് അടിച്ചു'; അധ്യാപകന്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍

 


കോഴിക്കോട്: (www.kvartha.com) പാലേരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി. വടക്കുമ്പാട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റതെന്നാണ് പരാതി. 

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപുകളായി തിരിച്ചിരുന്നു. ഇതില്‍ മുഹമ്മദ് സിനാന്‍ അടങ്ങിയ മയൂരം ഗ്രൂപിന്റെ ചുമതലയുള്ള  അധ്യാപകന്‍ വൈകിട്ട് ക്ലാസ് റൂമിലെത്തിയപ്പോള്‍ കുട്ടി അസഭ്യം പറഞ്ഞെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബഹളം കേട്ടെത്തിയ മറ്റു അധ്യാപകരാണ് ഈ അധ്യാപകനെ പിന്തിരിപ്പിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

വയറിനും കൈക്കും പരുക്കേറ്റ കുട്ടി അന്ന് തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Complaint | 'അസഭ്യം പറഞ്ഞെന്നാരോപിച്ച് അടിച്ചു'; അധ്യാപകന്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍


Keywords: News, Kerala, Kerala-News, Kozhikode-News, Childline, Parents, Complaint, Teacher, Attacked, Student, News-Malayalam, Parents complaint that teacher attacked 7 th class student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia