Parents | മകള്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒപ്പം നിന്നു; പ്രതിയെ തൂക്കിലേറ്റണം; ഇന്ന് എന്റെ മകളെ കൊന്ന അവന്‍ നാളെ മറ്റൊരാളുടെ മകളെ കൊല്ലുമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
Nov 4, 2023, 13:32 IST
ആലുവ: (KVARTHA) മകള്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒപ്പംനിന്നുവെന്ന് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കള്‍. കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. വിധി കേള്‍ക്കാന്‍ ഇരുവരും കോടതിയിലെത്തിയിരുന്നില്ല.
'കേരളത്തിലെ പൊതുസമൂഹം, സര്‍കാര്‍, എംഎല്‍എ, കേരളാ പൊലീസ്, മന്ത്രി, ഇവിടുത്തെ പഞ്ചായത് മെമ്പര്‍, പ്രദേശവാസികള്‍ എല്ലാവരും ഞങ്ങളെ പിന്തുണച്ചു. ഇന്ന് അവന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാളെ അവന് വധശിക്ഷ വിധിക്കും. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. അവനെ തൂക്കിക്കൊല്ലണം. തൂക്കിലേറ്റിയില്ലെങ്കില്‍ ഇന്ന് എന്റെ മകളെ കൊന്ന അവന്‍ നാളെ മറ്റൊരാളുടെ മകളെ കൊല്ലും. അവനെ ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് എന്താണ് കാര്യം? അവന്‍ കുറ്റവാളിയാണ്. ഒരു കുട്ടിയെ കൊന്നവന്‍. അവനെ തൂക്കിക്കൊല്ലുന്നതാണ് നല്ലത്' എന്ന് അഞ്ചുവയസുകാരിയുടെ പിതാവ് പറഞ്ഞു.
പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു കുട്ടിയുടെ അമ്മയുടെയും പ്രതികരണം. 'അവന് മാപ്പില്ല, വധശിക്ഷ തന്നെ നല്‍കണം. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നെങ്കില്‍ ഞങ്ങള്‍ ഒരുപക്ഷേ മാറി ചിന്തിച്ചേനെ. എന്നാല്‍, അവന്‍ എന്റെ മകളെ കൊന്നുകളഞ്ഞു. കേരളത്തിലെ പൊതുസമൂഹവും സര്‍കാരും ഞങ്ങളെ പിന്തുണച്ചു. ഇവിടെയുള്ള എല്ലാവരും എന്റെ മകള്‍ക്ക് നീതി ലഭിക്കാനായി പരിശ്രമിച്ചു. അവന് വധശിക്ഷ തന്നെ വേണം. മറ്റൊന്നും എനിക്ക് സംതൃപ്തി നല്‍കില്ല', എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ജൂലായ് 28-നാണ് ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം കേരള ജനതയെ ഞെട്ടിച്ചിരുന്നു. ആലുവ മാര്‍കറ്റില്‍ പെരിയാറിനോട് ചേര്‍ന്ന സ്ഥലത്തെത്തിച്ച ശേഷമായിരുന്നു ക്രൂരകൃത്യം. പീഡിപ്പിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തിയ അസ്ഫാക് കല്ലുകൊണ്ട് ഇടിച്ച് മുഖം ചതുപ്പിലേക്ക് താഴ്ത്തുകയും ചെയ്തിരുന്നു. പിറ്റേന്ന് മുഖം വികൃതമായി ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റകൃത്യം നടന്ന് നൂറുദിവസം തികയുന്നതിന് മുന്‍പ് അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ച്, വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ എറണാകുളം പോക്‌സോ കോടതി വിധി പ്രസ്താവിച്ചത്. അസ്ഫാഖ് ആലത്തിനെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. റെകോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും. നവംബര്‍ ഒമ്പതിനാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.
കൊലപാതകം, ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം, മദ്യം നല്‍കി പീഡിപ്പിക്കല്‍ എന്നിവ ഉള്‍പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉള്‍പെടെ 10 തൊണ്ടിമുതലുകളും, സി സി ടി വി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.
അതേസമയം, പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 100 ദിവസം ജയിലില്‍ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിയുടെ മാനസിക നില പരിശോധിച്ചതിന്റെ റിപോര്‍ട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാനസിക നില പരിശോധിച്ചതിന്റെ റിപോര്‍ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

Keywords: Parents of 5 year old girl died in Aluva react after court find accused Ashfaq Alam is guilty, Kochi, News, Aluva Girl's Parents, Media, Execution, Reacted, Court, Guilty, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.