ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എ.ഐ.സി.സി നേതൃത്വത്തിന്റെ രഹസ്യ സര്‍വെ

 


തിരുവനന്തപുരം: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ  മുന്നൊരുക്കങ്ങള്‍ എ.ഐ.സി.സി നേതൃത്വം കൂടുതല്‍ ഊര്‍ജിതമാക്കി. കേരളത്തില്‍  കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് യുദ്ധം ശക്തിപ്രാപിക്കുമ്പോഴും  മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി രഹസ്യ സര്‍വെ എ.ഐ.സി.സി ആരംഭിച്ചിരിക്കയാണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് തെരഞ്ഞെടുപ്പ് സര്‍വെയെ നിയന്ത്രിക്കുന്നത്.

ഓരോ മണ്ഡലത്തിലെയും നിലവിലുള്ള എം.പിമാരുടെ പ്രവര്‍ത്തന മികവിനെ കുറിച്ചും അവര്‍ നടത്തിയ പുരോഗതികളെ കുറിച്ചും ഉള്ള വ്യക്തമായ വിവരങ്ങള്‍  പൊതുജനങ്ങളില്‍ നിന്നും നേരിട്ട് മനസിലാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം രഹസ്യ സര്‍വെ നടത്തുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ സര്‍വെ സംഘം ശേഖരിക്കുന്നുണ്ട്.

സിറ്റിംഗ് എം.പിമാര്‍ അവരവരുടെ വാര്‍ഡുകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളില്‍ നടത്തിയ വികസനങ്ങളും, സിറ്റിംഗ് എം.പിമാരുടെ ജനസമ്മതിയും  സര്‍വെയില്‍ അന്വേഷിക്കുന്നുണ്ട്. സര്‍വെ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെയും സര്‍വെയിലൂടെ കണ്ടെത്താന്‍ എ.ഐ.സി.സി നേതൃത്വം നീക്കം നടത്തുന്നുണ്ട്.  ഇതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ കണ്ടെത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എ.ഐ.സി.സി നേതൃത്വത്തിന്റെ രഹസ്യ സര്‍വെഅതേസമയം സര്‍വെ വിവരങ്ങള്‍ സംസ്ഥാന നേതൃത്വത്തെ പോലും അറിയിച്ചിട്ടില്ല. എ.ഐ.സി.സിക്ക് കൈമാറുന്ന റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടില്ല. സര്‍വെ വിവരങ്ങള്‍ കൂടി പരഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. പലപ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഒരു മണ്ഡലത്തില്‍ നിന്നും  ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവരാറുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരാര്‍ത്ഥികളെ
പ്രഖ്യാപിക്കുന്നത്.

Also Read:
ചീട്ടുകളി സംഘത്തെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കി

Keywords:  Thiruvananthapuram, Rahul Gandhi, Congress, Election, Survey, Report, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia