മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും അടിയൊഴുക്കും കുതികാല്‍വെട്ടും ആരംഭിച്ചു. നേരത്തെ കേരളകോണ്‍ഗ്രസ് (എം)ലെ ജോസഫ് വിഭാഗം ഇടുക്കി സീറ്റിനായി മുറവിളിയുമായി എത്തുകയും ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒരുവിധം പ്രശ്നങ്ങള്‍ ചെയര്മാന് ഇടപെട്ട് നിറുത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ ഇത്തവണ മുസ്ലീം ലീഗിലാണ് സീറ്റ് ചര്‍ച്ച സജീവമായിരിക്കുന്നത്. കേരളകോണ്‍ഗ്രസ് (എം)ന് രണ്ട് സീറ്റ് നല്കിയാല് മൂന്ന് സീറ്റ് വേണമെന്ന നിലപാട് ലീഗ് നേതൃത്വം എടുക്കണമെന്നാണ് അണികളുടെ വികാരം. ഇനി അഥവാ മൂന്നാം സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയ്ക്കുള്ള രണ്ട് സീറ്റുകളില്‍ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യവും ലീഗിനുള്ളില്‍ ഉയരുന്നുണ്ട്.
മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിനെ ഇനി മത്സരിപ്പിക്കേണ്ട എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. പകരം ഒരു പുതുമുഖത്തിന് അവസരം നല്‍കാനും നീക്കമുണ്ട്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.പി ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു. ഇവരുടെ അഭിപ്രായത്തോട് ലീഗ് നേതൃത്വത്തിലെ ഭൂരിപക്ഷം പേരും പിന്തുണച്ചതായാണ് വിവരം.
പ്രായമാണ് അഹമ്മദിന് എതിരായി പാര്‍ട്ടി കാണുന്ന ഘടകം. 75 വയസുകാരന് പകരം യൂത്ത് ലീഗിന്റെ പ്രമുഖനേതാവിനെ മലപ്പുറത്ത് പരീക്ഷിച്ചില്ലെങ്കില്‍ അട്ടിമറി സംഭവിക്കുമെന്ന് ലീഗ് ഭയപ്പെടുന്നുണ്ട്. എന്തായാലും ലീഗ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അവസാന വാക്ക് പാണക്കാട് ശിഹാബ് തങ്ങളുടേതാണ്. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് എന്നിവരുടെ നിലപാടിനൊപ്പമാണ് പാണക്കാട് തങ്ങള്‍ നില്ക്കുന്നതെങ്കില് പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ ഇ. അഹമ്മദിന്റെ അവസാന നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞതായാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
Also read:
ചാരിത്ര്യത്തില്‍ സംശയിച്ച് ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍
Keywords: Parlament Election, Muslim League, Central Minister E,.Ahamad, Malapuram, P.K. Kujalikutty,Panakad Shihab Tagal, League committe, Decision, Malappuram Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
എന്നാല്‍ ഇത്തവണ മുസ്ലീം ലീഗിലാണ് സീറ്റ് ചര്‍ച്ച സജീവമായിരിക്കുന്നത്. കേരളകോണ്‍ഗ്രസ് (എം)ന് രണ്ട് സീറ്റ് നല്കിയാല് മൂന്ന് സീറ്റ് വേണമെന്ന നിലപാട് ലീഗ് നേതൃത്വം എടുക്കണമെന്നാണ് അണികളുടെ വികാരം. ഇനി അഥവാ മൂന്നാം സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയ്ക്കുള്ള രണ്ട് സീറ്റുകളില്‍ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യവും ലീഗിനുള്ളില്‍ ഉയരുന്നുണ്ട്.
E. Ahammed |
P.K. Kunhalikkutty |
Also read:
ചാരിത്ര്യത്തില്‍ സംശയിച്ച് ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍
Keywords: Parlament Election, Muslim League, Central Minister E,.Ahamad, Malapuram, P.K. Kujalikutty,Panakad Shihab Tagal, League committe, Decision, Malappuram Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.