കണ്ണൂര്‍ : ടി.പി വധക്കേസില്‍ ശനിയാഴ്ച വടകര കോടതിയില്‍ കീഴടങ്ങിയ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ സംരക്ഷണം നല്‍കിയത് പാര്‍ട്ടി തന്നെയാണെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. ഇങ്ങനെ സംരക്ഷണം നല്‍കുന്നതില്‍ തെറ്റില്ലെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്ക് കുറ്റവാളിയെന്ന് തെളിയുന്നതുവരെ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം തുടര്‍ന്നു.
അതേസമയം ടി.പി വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ സി.പി.എം കേരള ഘടകത്തിന് ബാധ്യതയുണ്ടെന്ന് കേന്ദ്രകമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പി.കെ കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് വി.എസ് ഓര്‍മ്മിപ്പിച്ചു.

Keywords: Kannur, Kerala, E.P Jayarajan, T.P Chandrasekhar Murder Case, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.