Missing | 'ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി'; തിരച്ചില്‍ ആരംഭിച്ചു
Aug 12, 2023, 17:48 IST
കോട്ടയം: (www.kvartha.com) ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായെന്ന് പൊലീസ്. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന്‍ മൂവാറ്റുപുഴയാറ്റില്‍ വീണത്. തുടര്‍ന്ന് സഹയാത്രികര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
മംഗ്ലൂറില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേന യൂനിറ്റുകള്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.
Keywords: Passenger fell into river while traveling on train, Kottayam, News, Passenger, Fell Into River, Traveling On Train, Fir Force, Missing, Probe, Bridge, Railway Station, Piravom, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.