Nurse Died in Accident | കുറ്റിക്കോലില്‍ ബസപകടത്തില്‍ മരിച്ച യാത്രക്കാരിയെ തിരിച്ചറിഞ്ഞു: ആസ്റ്റര്‍ മിംസിലെ നഴ്സ് ജോബിയ ജോസഫ്
Jun 29, 2022, 19:30 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ദാരുണമായി മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ് സ്റ്റാഫ് ജോബിയ ജോസഫാണ് മരിച്ചത്.
നിയന്ത്രണംവിട്ട ബസ് മറിഞ്ഞപ്പോള്‍ അതിനടിയിലായിപ്പോയ ജോബിയ തല്‍ക്ഷണം തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബസിന്റെ അമിത വേഗതയും അപകടകാരണമായി. റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ച് വീണ്ടുമെടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.
അപകടസമയത്ത് റോഡില്‍ മറ്റു വാഹനങ്ങളുണ്ടായിരുന്നില്ല. അതിനു ശേഷം ഒരു കാര്‍ മാത്രമാണ് അതിലൂടെ കടന്നുപോയത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. തളിപ്പറമ്പ് പൊലീസും പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

Keywords: Passenger who died in the bus accident on Kuttikkol has been identified: Jobia Joseph, a nurse at Astor Mims Hospital, Kannur, News, Accidental Death, Dead Body, Hospital, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.