Jailed | 13 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

 


തിരുവനന്തപുരം: (www.kvartha.com) പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. തിരുവനന്തപുരം സ്വദേശി ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം. ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം.

പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പാസ്റ്റര്‍ എത്തിയത്. കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെവച്ച് പരിചയപ്പെട്ട രണ്ടു കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും അത് പ്രാര്‍ഥിച്ച് മാറ്റിത്തരാം എന്നുമാണ് പാസ്റ്റര്‍ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

Jailed | 13 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുന്നത്. 2016 മാര്‍ച് 22ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Pastor sentenced to life imprisonment and fined Rs 2 lakh for assaulting 13-year-old girl,  Arrested, Thiruvananthapuram, News, Molestation, Police, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia