POCSO | പ്രാര്‍ഥിക്കാന്‍ കയറിയ 13 കാരിയെ പള്ളിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ കപ്യാര്‍ അറസ്റ്റില്‍

 


പത്തനംതിട്ട: (KVARTHA) പ്രാര്‍ഥിക്കാന്‍ കയറിയ 13 കാരിയെ പള്ളിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പള്ളി കപ്യാര്‍ അറസ്റ്റിലായി. ആറന്മുളയിലാണ് സംഭവം. വര്‍ഗീസ് തോമസ് എന്ന 63 കാരനെയാണ് പോക്‌സോ കേസില്‍ പൊലീസ് ഞായറാഴ്ച (08.10.2023) അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതിക്രമത്തിനിരയായത്.

പൊലീസ് പറയുന്നത്: ക്ലാസില്‍ പോകും മുന്‍പ് പ്രാര്‍ഥിക്കാന്‍ കയറിയപ്പോഴാണ് കപ്യാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്‌കൂളും ഒരേ കോംപൗണ്ടിലായിരുന്നു.

കപ്യാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി പുറത്ത് പറഞ്ഞെങ്കിലും ഒളിച്ചുവെക്കാന്‍ സമ്മര്‍ദം ഉണ്ടായെന്നാണ് വിവരം. സ്‌കൂള്‍ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാല്‍ വിവരം സ്‌പെഷല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്.

ആദ്യ ഘട്ടത്തില്‍ പോക്‌സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

POCSO | പ്രാര്‍ഥിക്കാന്‍ കയറിയ 13 കാരിയെ പള്ളിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ കപ്യാര്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Police-News, Regional-News, POCSO, Arrested, Pathanamthitta News, Aranmula News, Student, Minor Girl, Molested, Church, Sacristan, Pathanamthitta: 8th standard girl child molested by Sacristan in church at Aranmula.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia