Treatment | പത്തനംതിട്ട അപകടം: പരുക്കേറ്റവരെ ചികിത്സിക്കാന്‍ കോന്നി മെഡികല്‍ കോളജിലെ വിദഗ്ധ സംഘം ജെനറല്‍ ആശുപത്രിയിലെത്തും

 


പത്തനംതിട്ട: (www.kvartha.com) ജില്ലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡികല്‍ കോളജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡികല്‍ കോളജിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Treatment | പത്തനംതിട്ട അപകടം: പരുക്കേറ്റവരെ ചികിത്സിക്കാന്‍ കോന്നി മെഡികല്‍ കോളജിലെ വിദഗ്ധ സംഘം ജെനറല്‍ ആശുപത്രിയിലെത്തും

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് ഒമ്പത് കുട്ടികള്‍ ഉള്‍പെടെ 64 യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ആണ് അപകടം നടന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.

ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Keywords:  Pathanamthitta accident: Team of experts from Konni Medical College will reach General Hospital to treat injured, Pathanamthitta, News, Health, Health and Fitness, Health Minister, Hospital, Treatment, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia