Threat Message | 'മാനസികമായി പീഡിപ്പിക്കുന്നു'; പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ് ഗ്രൂപില്‍ ആത്മഹത്യാഭീഷണിയുമായി സിപിഒ; പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി ഉണ്ടാക്കി
Dec 20, 2023, 09:11 IST
പത്തനംതിട്ട: (KVARTHA) കൊടുമണ്ണില്‍ പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ് ഗ്രൂപില്‍ ആത്മഹത്യാ ഭീഷണിയുമായി ഉദ്യോഗസ്ഥന്. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.
ഭീഷണി മുഴക്കി പോസ്റ്റിട്ടതിന് പിന്നാലെ സുനില്‍കുമാര്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ടവര്‍ ലൊകേഷന്‍ പരിശോധിച്ചപ്പോള്‍ വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തനിക്ക് സ്റ്റേഷന് പുറത്തുള്ള ജോലിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതിന് പിന്നാലെ തനിക്കെതിരെ ഇന്‍സ്പെക്ടര്‍ പ്രതികാര നടപടി സ്വീകരിച്ചെന്നും അവധിയിലാണെന്ന് സ്റ്റേഷന് ഹാജര്‍ ബുകില്‍ രേഖപ്പെടുത്തിയെന്നും പരാതിപ്പെടുന്നുണ്ട്.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നെന്നും സ്റ്റേഷനിലെ താന്‍ ഉള്‍പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍സ്പെക്ടറും റൈറ്ററുമാണ് ഉത്തരവാദികളെന്നും സുനില്‍കുമാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ചു പൊലീസ് മേധാവിക്ക് സുനില്‍കുമാറിന്റെ വീട്ടുകാര്‍ പരാതിയും നല്കി.
എന്നാല്‍ ഈ വ്യക്തി പലപ്പോഴും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്നതായും ജോലിയില്‍ ശ്രദ്ധിക്കാറില്ലെന്നും ഇന്‍സ്പെക്ടര്‍ ആരോപിക്കുന്നു. പൊലീസ് അസോസിയേഷന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പൊലീസുകാരുടെ ജോലി സമ്മര്‍ദം കുറയ്ക്കാന്‍ എസ്പി പ്രത്യേക കൗണ്‍സിലിങ് ഉള്‍പെടെ നടത്തിയ ജില്ലയാണ് പത്തനംതിട്ട.
Keywords: News, Kerala, Kerala-News, Police-News, Malayalam-News, Pathanamthitta News, Civil Police Officer, Threat, Message, Kerala Police, Police Station, Whatsapp Group, Mobile Phone, Switch Off, Tower Location, Job, Pathanamthitta: Civil police officer's threat in Kerala police station WhatsApp group.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.