Body Found | ആറന്മുള സത്രക്കടവില്‍ മൃതദേഹം; 17 ദിവസം മുന്‍പ് കാണാതായ 23കാരന്റേതെന്ന് സംശയം, ദുരൂഹത; 'ഒക്ടോബര്‍ ഒന്നിന് സുഹൃത്തിനൊപ്പം ഓടോറിക്ഷയില്‍ കയറിപ്പോയി'

 


പത്തനംതിട്ട: (KVARTHA) ആറന്മുള സത്രക്കടവിന് സമീപം ചൊവ്വാഴ്ച (17.10.2023) മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. 17 ദിവസം മുന്‍പ് മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ 23 കാരനായ യുവാവിന്റേതാണ് മൃതശരീരം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടേതാണ് മൃതദേഹമെന്നാണ് സംശയം. മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും വാചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓടോറിക്ഷയില്‍ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ലെന്നും പ്രദീപും സംഗീതും വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇടത്തറയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓടോറിക്ഷ നിര്‍ത്തിയിരുന്നെന്നും ഇവിടുന്ന് സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പൊലീസിന് നല്‍കിയ മൊഴി.

സംഗീത് എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രദീപ്. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ സംഗീത് ഇടയ്ക്ക് പങ്കുവച്ചിരുന്നെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇടത്തറക്കടുത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല.

അതേസമയം, പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ വീട്ടുകാരുടെ സംശയം. കണ്ടെത്തിയ മൃതദേഹം സംഗീതിന്റെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ വസ്ത്രവും വാചും തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.

Body Found | ആറന്മുള സത്രക്കടവില്‍ മൃതദേഹം; 17 ദിവസം മുന്‍പ് കാണാതായ 23കാരന്റേതെന്ന് സംശയം, ദുരൂഹത; 'ഒക്ടോബര്‍ ഒന്നിന് സുഹൃത്തിനൊപ്പം ഓടോറിക്ഷയില്‍ കയറിപ്പോയി'



Keywords: News, Kerala, Kerala-News, Police-News, Malayalam-News, Pathanamthitta News, Dead Body, Found, Aranmula News, Doubts, Missing, 23 Year Old, Youth, Family, Pathanamthitta: Dead body found at Aranmula.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia