Woman Attacked | പെറ്റമ്മയോട് ക്രൂരത; മദ്യപിച്ചെത്തി വയോധികയായ മാതാവിന്റെ 2 കയ്യും തല്ലിയൊടിച്ചതായി പരാതി; അതിക്രമം ചക്ക വേവിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച്, മകന് അറസ്റ്റില്‍
Jan 7, 2024, 17:37 IST
പത്തനംതിട്ട: (KVARTHA) റാന്നിയില്‍ മദ്യപിച്ചെത്തിയ മകന് മാതാവിന്റെ രണ്ട് കയ്യും തല്ലിയൊടിച്ചതായി പരാതി. തട്ടയ്ക്കാട് തേവര് കാട്ടില്‍ സരോജിനിയെന്ന 65കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ മകന് വിജേഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചക്ക വേവിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് ഞായറാഴ്ച (07.01.2024) രാവിലെ ആയിരുന്നു മാതാവിനോട് മകന്റെ ക്രൂരത. തലയ്ക്കും നടുവിനും പരുക്കേറ്റ സരോജിനി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അടുത്തുള്ള ബന്ധുവീട്ടില്‍ നിന്നും വിജേഷ് ഒരു ചക്ക പറിച്ച് വീട്ടില്‍ കൊണ്ടുവന്നിരുന്നു. അമ്മയോടിത് വേവിച്ച് നല്കാന് ആവശ്യപ്പെട്ട ശേഷം ഇയാള്‍ പുറത്തേക്ക് പോയി. എന്നാല്‍ മറ്റു ജോലികള്‍ ഉള്ളതിനാല്‍ ചക്ക വേവിക്കാന്‍ സരോജിനിക്ക് കഴിഞ്ഞില്ല.
ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീടിന്റെ പരിസരത്തുണ്ടായിരുന്ന മരത്തിന്റെ കമ്പ് ഒടിച്ചെടുത്തായിരുന്നു അമ്മയെ ഇയാള്‍ മര്‍ദിച്ചത്. മകന് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Crime-News, Police-News, Pathanamthitta News, Old Woman, Attacked, Man, Youth, Arrested, Police, Son, Mother, Drunk, Jackfruit, Treatment, Hospital, Medical College, Pathanamthitta: Old woman atacked by man.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.