Attacked | പത്തനംതിട്ടയില്‍ എസ് എന്‍ ഡി പി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി
Sep 23, 2022, 14:37 IST
പത്തനംതിട്ട: (www.kvartha.com) അടൂരില്‍ എസ് എന്‍ ഡി പി ശാഖായോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി. പെരിങ്ങനാട് 2006-ാം നമ്പര്‍ ശാഖായോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. വീട്ടിലുണ്ടായിരുന്ന ബൈകും കത്തിച്ച നിലയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധാകൃഷ്ണനോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം എസ് എന്‍ ഡി പിയുടെ ഗുരുമന്ദിരത്തില്‍ മോഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.
Keywords: Pathanamthitta: SNDP branch president attacked, Pathanamthitta, News, Local News, SNDP, Attack, Injured, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.