Accident | 'മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ഓടോറിക്ഷ നിയന്ത്രണം വിട്ട് മറ്റൊരു ഓടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചു'; 3 പേര്‍ക്ക് പരുക്ക്
Nov 7, 2023, 10:43 IST
പത്തനംതിട്ട: (KVARTHA) മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ഓടോറിക്ഷാ നിയന്ത്രണം വിട്ട് യാത്രക്കാരുമായി പോവുകയായിരുന്ന മറ്റൊരു ഓടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചതായി പൊലീസ്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി. അഴൂരിലാണ് സംഭവം നടന്നത്. അപകടമുണ്ടാക്കിയ ഡ്രൈവര്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: അഴൂര്‍ ജന്‍ക്ഷനില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്നു ഓടോറിക്ഷ കോന്നി ഭാഗത്ത് നിന്ന് വന്ന മറ്റൊരു ഓടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നി മാറിയ വാഹനം യാത്രക്കാരുമായി തോട്ടിലേക്ക് മറിഞ്ഞു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ഓടോറിക്ഷ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കോന്നി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോയി മടങ്ങിവന്ന വകയാര്‍ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരുക്ക് ഗുരുതമല്ലെന്നാണ് വിവരം. എന്നാല്‍ ഡ്രൈവര്‍ ജോണ്‍സണനെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ഡ്രൈവര്‍ രഞ്ജിത്തും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: News, Kerala, Pathanamthitta, Azhoor, Auto rickshaw, Accident, Injured, Police Custody, Driver, Pathanamthitta: Three injured in Auto rickshaw accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.