Accidental Death | പത്തനംതിട്ടയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപികയടക്കം 2 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ യുവതിയെ 35 കാരന്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ്, അമിത വേഗതയിലെത്തി ഇടിപ്പിക്കുകയായിരുന്നുവെന്ന് സംശയം
Mar 29, 2024, 10:04 IST
പത്തനംതിട്ട: (KVARTHA) തുമ്പമണ്ണില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയടക്കം രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത് ജി എച് എസ് എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാശിം മന്‍സിലില്‍ ഹാശിം (35) എന്നിവരാണ് മരിച്ചത്.
അസ്വാഭാവിക സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാശിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് സംശയിക്കുന്നത്. വ്യാഴാഴ്ച (28.03.2024) രാത്രി 11.30ഓടെ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
സഹ അധ്യാപകരോടൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാശിം പകുതി വഴിയിലെത്തി കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതകളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Two People, Died, Collision, Container, Lorry, Car, Accident, Accidental Death, Pathanamthitta: Two people died in collision between container lorry and car.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.