Arrested | സെക്രടേറിയറ്റ് മാര്‍ച് അക്രമ കേസ്; യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

 


പത്തനംത്തിട്ട: (KVARTHA) യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. യൂത് കോണ്‍ഗ്രസ് സെക്രടേറിയറ്റ് മാര്‍ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റ്. പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച (09.01.2024) പുലര്‍ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

മൂന്ന് കേസുകളാണ് സെക്രടേറിയറ്റ് മാര്‍ചുമായി ബന്ധപ്പെട്ട് പൊലീസ് രെജിസ്റ്റര്‍ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കേസില്‍ ഒന്നാം പ്രതിയാണ്.

നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധായിരുന്നു യൂത് കോണ്‍ഗ്രസിന്റെ സെക്രടേറിയറ്റ് മാര്‍ച്. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.


Arrested | സെക്രടേറിയറ്റ് മാര്‍ച് അക്രമ കേസ്; യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍



തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലും ശാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.

കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുല്‍. നേരത്തെ 24 ഓളം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രവര്‍ത്തകര്‍ 50000 രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Police-News, Malayalam-News, Youth Congress President, Congress, Protest, Rahul Mamkootathil, Arrested, march, Police, Pathanamthitta News, House, Thiruvananthapuram Cantonment Police, Pathanamthitta: Youth Congress President Rahul Mamkootathil Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia