Muhammed Muhsin | പാലക്കാട് സിപിഐയില്‍ കൂട്ട പടിയിറക്കം; 'പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പെടെ 15 പേര്‍ ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു'
Aug 1, 2023, 12:48 IST
പാലക്കാട്: (www.kvartha.com) പാര്‍ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സിപിഐയില്‍ കൂട്ട പടിയിറക്കം. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പെടെ 15 പേര്‍ ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചതായി റിപോര്‍ട്. മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പാര്‍ടി കമിഷന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി എം എല്‍ എ കൂടിയായ മുഹമ്മദ് മുഹസിന്‍ ജില്ലാ കമിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ഉള്‍പെടെ പാര്‍ടി കഴിഞ്ഞ ദിവസം തരം താഴ്ത്തിയിരുന്നു. 20 ലധികം പേര്‍ക്കെതിരെയായിരുന്നു പാര്‍ടി നടപടി. ചിലരെ താക്കീതും ചെയ്തിരുന്നു.
പാര്‍ടി ജില്ലാ കൗണ്‍സില്‍ അംഗം മുഹമ്മദ് മുഹസിനെ ജില്ലാ കമിറ്റിയിലേക്കും, ജില്ലാ കമിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും, പട്ടാമ്പി മണ്ഡലം സെക്രടറി പി കെ സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണ് തരം താഴ്ത്തിയത്.
രാജി ഭീഷണി ഉയര്‍ത്തി പാര്‍ടിയെ സമ്മര്‍ദ തന്ത്രത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതാണെന്നാണ് എതിര്‍ വിഭാഗം പറയുന്നത്. അതേസമയം, രാജിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയില്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മാഈലും കുറ്റക്കാരനാണെന്ന് അന്വേഷണ കമിഷന്‍ കണ്ടെത്തിയിരുന്നു. തൃത്താല, പട്ടാമ്പി, മണ്ണാര്‍ക്കാട്, നെന്മാറ ഏരിയ സമ്മേളനങ്ങള്‍ വോടെടുപ്പിലെത്തിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്നു കണ്ടത്തിയിരുന്നു.
അതേസമയം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തതിനാല്‍ അതിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു ഇസ്മാഈല്‍ പക്ഷത്തിന്റെ വാദം. ഉത്തരവാദിത്തമില്ലാത്ത കാര്യത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ടത്. സംസ്ഥാന നേതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടില്ല. അതിനാല്‍ അന്വേഷണ കമിഷന്‍ പാര്‍ടി വ്യവസ്ഥയ്ക്ക് വിരുദ്ധമെന്നാണ് ഇവരുടെ നിലപാട്.
പാര്‍ടി വിഭാഗീയതയില്‍ മനം മടുത്ത് സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായിരുന്ന ഇ പി ഗോപാലന്റെ മകള്‍ പ്രഫ: കെ സി അരുണ പാര്‍ടി പട്ടാമ്പി മണ്ഡലം സെക്രടേറിയറ്റില്‍ നിന്നും രാജി വെച്ചതായും റിപോര്‍ടുണ്ട്.
Keywords: News, Kerala, Kerala-News, Politics, Politics-News, Pattambi, MLA, Muhammed Muhsin, Resignation, CPI, Palakkad, Pattambi MLA Muhammed Muhsin Resigns CPI Palakkad District Council.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.