ഭരണമുന്നണിയിലെ ഉന്നതനെയും മുതിര്‍ന്ന ഐഎഎസുകാരെയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടുമായി മലയാളം വാരിക

 


തിരുവനന്തപുരം: (www.kvartha.com 22/01/2015) തലസ്ഥാന നഗരത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു വിളിപ്പാടകലെ നടന്ന പാറ്റൂര്‍ ഫ്ലാറ്റ് അഴിമതിക്കേസില്‍ സംസ്ഥാനത്തെ ഉന്നത നേതാവിന്റെയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും പങ്ക് പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുമായി മലയാളം വാരിക. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന മലയാളം വാരികയിലെ വിവരങ്ങളും അവ തെളിയിക്കുന്ന രേഖകളും സംസ്ഥാന സര്‍ക്കാരിനും യുഡിഎഫ് നേതൃത്വത്തിനും പുതിയ തിരിച്ചടിയാകും.

ബാര്‍ കോഴക്കേസില്‍ വെട്ടിലായി നില്‍ക്കുന്നതിനിടയിലാണ്, പാറ്റൂര്‍ കേസും മുന്നണിയ്ക്ക് വിനയാകുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗം ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗം വിജിലന്‍സ് സംഘം ലോകായുക്തയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് മലയാളം വാരിക റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു.

രണ്ടു ഘട്ടങ്ങളായി ജേക്കബ് തോമസ് ടീം നല്‍കിയ റിപ്പോര്‍ട്ടിന്റെ നാമമാത്ര വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ബാര്‍ കോഴക്കേസും അന്വേഷിക്കുന്നത് അദ്ദേഹംതന്നെയാണ്. അതില്‍ നിന്നും മാറ്റുന്നതിന്റെ ഭാഗമായാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും അത് മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. അതെന്തുതന്നെയായാലും പാറ്റൂര്‍ കേസിന്റെ മുഴുവന്‍ ഉള്ളുകള്ളികളും പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ട് അദ്ദേഹം ലോകായുക്തയ്ക്ക് നല്‍കിക്കഴിഞ്ഞു. എന്നാല്‍ ലോകായുക്ത അതിനുമേല്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ മടിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍തന്നെ ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വഞ്ചിയൂര്‍ വില്ലേജിലെ പാറ്റൂരില്‍ 15 നില ഫഌറ്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പുറത്തുള്ള വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനും കേരളത്തിലെ പ്രമുഖ ബില്‍ഡര്‍ക്കും വേണ്ടി വഴിവിട്ടു കാര്യങ്ങള്‍ ചെയ്തുകൊടുത്തവരുടെ വിവരങ്ങളും തെളിവുകളുമാണ് മലയാളം വാരിക പുറത്തുവിടുന്നത്. നിയമസഭാ സമ്മേളനത്തില്‍ ബാര്‍ കോഴക്കേസ് പ്രശ്‌നം കൂടുതല്‍ തീവ്രമായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനും അതിനു മുമ്പ് പുറത്തും പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനും ഇടതുമുന്നണി തീരുമാനിച്ചിരിക്കെ, അതിന് പാറ്റൂര്‍ കേസിലെ പുതിയ വിവരങ്ങള്‍ ശക്തി പകര്‍ന്നേക്കും, സര്‍ക്കാരും ഭരണമുന്നണിയും കൂടുതല്‍ പ്രതിസന്ധിയിലുമാകും.
ഭരണമുന്നണിയിലെ ഉന്നതനെയും മുതിര്‍ന്ന ഐഎഎസുകാരെയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടുമായി മലയാളം വാരിക

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  UDF, CPM, Kerala, Pattoor Flat, Road, Leaders, Pattoor giant  will be on the road next day; UDF is in huge crisis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia