Missing | പയ്യാമ്പലത്ത് വിനോദയാത്രയ്ക്കെത്തിയ പതിനഞ്ചുവയസുകാരനെ കടലില്‍ കാണാതായി
Apr 16, 2023, 20:18 IST
കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. മടിക്കേരിയില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലില്‍ കാണാതായത്. കോസ്റ്റല്‍ പൊലീസും മീന്‍പിടുത്ത തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടല്‍ത്തീരത്ത് കുളിക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം തിരയില്‍പ്പെട്ട മറ്റു രണ്ടുപേരെ ലൈഫ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ രക്ഷിക്കാനായില്ല. തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
Keywords: Payyambalam: 15-year-old boy went missing while excursion, Kannur, News, Missing, Fisher Men, Police, Family, Child, Life Guard, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.