Custody | രാഷ്ട്രീയ മുതലെടുപ്പിന് തിരിച്ചടി; പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിന് നേരെ അതിക്രമം നടന്ന സംഭവത്തില്‍ കാലി കുപ്പി പെറുക്കുന്നയാള്‍ കസ്റ്റഡിയില്‍
Mar 29, 2024, 21:52 IST
കണ്ണൂര്‍: (KVARTHA) പയ്യാമ്പലത്ത് സ്മൃതിമണ്ഡപത്തിന് നേരെ രാസലായനി തളിച്ചു വികൃതമാക്കിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെ നിര്‍വീര്യമാക്കിക്കൊണ്ടു പൊലീസ് പ്രാഥമിക അന്വേഷണ റിപോര്‍ട്. സംഭവത്തിന് പിന്നില്‍ സോഫ്റ്റ് ഡ്രിങ്ക് തളിച്ചതാണെന്നാണ് ഫോറന്‍സിക് റിപോര്‍ട്.
കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന പെപ്സി, കോള, എന്നിവയില്‍ ഏതെങ്കിലും ഒന്നാണെന്നാണ് വിലയിരുത്തല്‍. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സംഭവം രാഷ്ട്രീയ പ്രചരണമാക്കാനുളള ഭരണകക്ഷിയായ സിപിഎം നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയിലുളളയാളെ എസിപി സിബി ടോം, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തുവരുന്നത്.
പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞു കുപ്പി പെറുക്കുന്നയാളാണ് കസ്റ്റഡിയിലായത്. പെപ്സി, കൊക്കകോള പോലെയുളള ശീതളപാനിയം കുപ്പിയില്‍ ബാക്കി വന്നത് പുറത്തേക്ക് കളഞ്ഞപ്പോള്‍ സ്തൂപങ്ങളില്‍ തെറിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. നേരത്തെ ഇവിടെ മദ്യപന്‍മാര്‍ തമ്പടിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ഔട് പോസ്റ്റ് സ്ഥാപിച്ചിരുന്നുവെങ്കിലും ഡ്യൂടിക്ക് പൊലീസിനെ നിയോഗിക്കാത്തത് തിരിച്ചടിയായി മാറി.
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്ക് നേരെ രാസലായനി അക്രമം നടന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് വെളളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സിസിടിവി കാമറകള്‍ സ്ഥാപിച്ചു. സ്മൃതി മണ്ഡപത്തിന് സമീപമുളള സണ്‍ഷൈന്‍ ബാംബു കഫേയിലാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ പറഞ്ഞു. നേതാക്കളുടെ സ്മൃതി കുടീരത്തിന് നേരെ രാസലായനി ഒഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇടപെടല്‍.
Keywords: Payyambalam Smriti mandapam case; One in custody, Kannur, News, CPM, Politics, Lok Sabha Election, Payyambalam Smriti Mandapam Violence, Police, Custody, Kerala News.
Keywords: Payyambalam Smriti mandapam case; One in custody, Kannur, News, CPM, Politics, Lok Sabha Election, Payyambalam Smriti Mandapam Violence, Police, Custody, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.