Police Booked | സിപിഎം നേതാവിനെതിരെ മൊബൈല്‍ ഫോണില്‍ വധഭീഷണി മുഴക്കി; യുവാവിനെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു
Oct 6, 2022, 20:12 IST
പയ്യന്നൂര്‍: (www.kvartha.com) സിപിഎം നേതാവിനെതിരെ മൊബൈല്‍ ഫോണിലൂടെ വധഭീഷണിമുഴക്കിയ സംഭവത്തില്‍ യുവാവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയംഗവും പയ്യന്നൂര്‍ എംഎല്‍എയുമായ ടി ഐ മധുസൂദനനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്.
എംഎല്‍എയുടെ മൊബൈല്‍ നമ്പറില്‍ ബുധനാഴ്ച യുവാവ് വധഭീഷണി മുഴക്കിയതെന്ന് പയ്യന്നൂര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷിന്റെ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി പൊലിസ് തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
2018 സെപ്തംബര്‍ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയാ കമിറ്റി ഓഫിസിലെ ലാന്‍ഡ് ഫോണിലും വിളിച്ചു ഇയാള്‍ സമാനമായ രീതിയില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുന്‍പ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ ഇയാള്‍ക്കെതിരെ വാറന്‍ഡ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വധഭീഷണി മുഴക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും പി ജയരാജന്റെ കൈവെട്ടുമെന്നും ഭീഷണിമുഴക്കിയ കേസില്‍ വിജേഷിനെ കോഴിക്കോട് കുളത്തൂരില്‍ വെച്ചു മുന്‍പ് പൊലിസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
ഫോണിലൂടെ ഭീഷണിസന്ദേശം നിരന്തരം മുഴക്കുന്ന ഇയാള്‍ മനോവൈകല്യത്തിന് ഉടമയാണെന്നാണ് പൊലിസ് നല്കുന്ന വിവരം. എങ്കിലും എംഎല്‍എയ്ക്കെതിരെയുള്ള വധഭീഷണി പൊലിസ് വളരെ ഗൗരവകരമായാണ് കാണുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പയ്യന്നൂര്‍ പൊലീസ് അറിയിച്ചു. രാഷ്ട്രീയ എതിരാളികളില്‍ നിന്നും വധഭീഷണിയുള്ള നേതാവാണ് മധുസൂദനന്. അദ്ദേഹത്തിന് നിലവില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Payyannur, Kannur, Kerala, News, Top-Headlines, CPM, Mobile Phone, Threat phone call, Phone Call, CPM, MLA, Complaint, Cyber Crime, Investigates, Payyannur police registered case against youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.