Robbery | പയ്യന്നൂരില്‍ നാലാം തവണയും സൂപര്‍ മാര്‍കറ്റില്‍ കവര്‍ച; കയറിയത് ഒരേ കള്ളനെന്ന് സിസിടിവി കാമറാ ദൃശ്യത്തില്‍ നിന്നും വ്യക്തമായതായി പൊലീസ്
May 3, 2024, 20:57 IST
കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ നാലാം തവണയും സൂപര്‍ മാര്‍കറ്റില്‍ കവര്‍ച. പയ്യന്നൂര്‍ നഗരത്തിലെ ഇന്‍ഡ്യന്‍ കോഫി ഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപര്‍ സൂപര്‍ മാര്‍കറ്റിന്റെ പിറകിലെ റൂഫിംഗ് ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പന സാധനങ്ങളും ഉള്‍പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായി പരാതി.
ഒരേ കള്ളന്‍ തന്നെയാണ് ഇവിടെ നാലാമതും കയറിയതെന്ന് സിസിടിവി കാമറാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വെന്റിലേറ്റര്‍ തകര്‍ത്താണ് അകത്തേക്ക് കയറിയിരുന്നത്. നാലാം തവണ റൂഫിങ് ഷീറ്റുകള്‍ പൊളിച്ചാണ് സൂപര്‍ മാര്‍കറ്റായി പ്രവര്‍ത്തിച്ചിരുന്ന കടയുടെ അകത്തേക്ക് കയറിയത്.
ആലക്കാട് പാലക്കോടന്‍ വീട്ടില്‍ പി മഹ് മൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപര്‍ മാര്‍കറ്റ്. വ്യാഴാഴ്ച പുലര്‍ചെ 1.45 നും 3.15 നും ഇടയിലാണ് കവര്‍ച നടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പെരുമ്പയിലെ എബിസി മൈ ഹോമിന്റെ പുറകില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണറിന്റെ വയറുകളും പൈപുകളും മോഷ്ടിച്ചുകൊണ്ടുപോയെന്ന പരാതിയുമുണ്ട്. പയ്യന്നൂര്‍ നഗരത്തില്‍ തുടര്‍ചയായി മോഷണം നടക്കുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.

Keywords: Payyanur: For the fourth time supermarket robbery, Kannur, News, CCTV, Police, Robber, Probe, Complaint, Ventilator, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.