Injured | പയ്യന്നൂരില്‍ ജല അതോറിറ്റിയുടെ കുഴിയില്‍ വീണ് സ്‌കൂടര്‍ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു

 


കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ ടൗണിലെ മെയിന്‍ റോഡില്‍ ജല അതോറിറ്റിയുടെ കുടിവെളള പൈപ് പൊട്ടി രൂപപ്പെട്ട വന്‍കുഴിയില്‍ വീണു സ്‌കൂടര്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. കാങ്കോല്‍ കരിങ്കല്‍കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാ(63)ണ് പരുക്കേറ്റത്. തിങ്കളാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് അപകടം. മംഗ്ലൂരുവില്‍ എ ജെ എസില്‍ നഴ്‌സിങിന് പഠിക്കുന്ന മകള്‍ ദേവനന്ദയെ യാത്രയാക്കാനായി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മകള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Injured | പയ്യന്നൂരില്‍ ജല അതോറിറ്റിയുടെ കുഴിയില്‍ വീണ് സ്‌കൂടര്‍ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു


പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയില്‍ മെയിന്‍ റോഡില്‍ ഗാന്ധി പാര്‍ക് റോഡിനു സമീപം പൈപു പൊട്ടിയതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. കാലിനും മുഖത്തും സാരമായി പരുക്കേറ്റ ശശീന്ദ്രന്റെ തലയിലും പരുക്കേറ്റിട്ടുണ്ട്.

അപകട വിവരമറിഞ്ഞെത്തിയ ശശീന്ദ്രന്റെ സഹോദരന്‍ കരുണാകരനും മകനും സഞ്ചരിച്ച ഇരുചക്രവാഹനവും ഭാഗ്യം കൊണ്ടാണ് കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് റോഡില്‍ ജല അതോറിറ്റിയുടെ ജലവിതരണ പൈപു പൊട്ടിയത്. റോഡു നിറഞ്ഞൊഴുകിയ വെളളത്തിലൂടെ വളരെയേറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നു പോയത്.

Keywords: Payyanur: Scooter passenger seriously injured after falling into water authority pit, Kannur, News, Injured, Water Authority, Hospital, Treatment, Railway Station, Road, Accident, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia