പയ്യാവൂര്‍: (www.kvartha.com) പയ്യാവൂരില്‍ പനിമൂര്ഛിച്ച യുവതി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരക്കൊല്ലി കുരങ്ങന്മല സ്വദേശി മുതുകുളത്തേല്‍ ജയിംസിന്റെ മകള്‍ അജീന ജയിംസ്(23) ആണ് മരിച്ചത്. ഏറെ നാളായി പയ്യാവൂര്‍ ടൗണിനടുത്ത് വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തൃശൂരിലാണ് യുവതി ജോലി ചെയ്തിരുന്നത്.
രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പനിബാധിച്ച് ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ അജീനയും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ.
വ്യാഴാഴ്ച രാത്രിയാണ് പനിമൂര്ഛിച്ച് വീട്ടില്‍ കുഴഞ്ഞുവീണത്. സഹോദരങ്ങള്‍ ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ച് പയ്യാവൂര്‍ മേഴ്സി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ചെ രണ്ടുമണിയോടെ മരണം സംഭവിച്ചു.
പയ്യാവൂര്‍ എസ് ഐ പിപി അശോക് കുമാര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വീരാജ് പേട്ടയില്‍ ജോലിചെയ്യുന്ന ജയിംസിന്റെയും ഹോം നഴ്സായ ജാന്‍സിയുടെയും മകളാണ്. സഹോദരങ്ങള്‍: അജിന്, അജല്‍, അനീഷ.
രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പനിബാധിച്ച് ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ അജീനയും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ.
വ്യാഴാഴ്ച രാത്രിയാണ് പനിമൂര്ഛിച്ച് വീട്ടില്‍ കുഴഞ്ഞുവീണത്. സഹോദരങ്ങള്‍ ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ച് പയ്യാവൂര്‍ മേഴ്സി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ചെ രണ്ടുമണിയോടെ മരണം സംഭവിച്ചു.
Keywords: Payyavoor: Woman suffering from fever collapsed and died, Kannur, News, Fever, Hospital, Treatment, Police, Dead Body, Inquest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.