കുടകരെ ക്ഷണിക്കാന്‍ കോമരത്തച്ഛന്‍ വനാന്തരങ്ങളിലൂടെ കാല്‍നട പ്രയാണമാരംഭിച്ചു; പയ്യാവൂര്‍ ഊട്ടുത്സവത്തിന് ഇക്കുറിയും വിപുലമായ ഒരുക്കങ്ങള്‍
Jan 30, 2020, 20:23 IST
ചെറുപുഴ: (www.kvartha.com 30/01/2020) കുടകരും മലയാളികളും ഒരേ മനസോടെ നടത്തുന്നപയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിനു മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്കു പുറപ്പെട്ടു. കഴിഞ്ഞ ദിവസം വ്രതശുദ്ധിയോടെ പ്രാര്‍ത്ഥനാനിര്‍ഭരമായി ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചേര്‍ന്നു കോമരത്തച്ചനെ യാത്രയാക്കി. പരമ്പരാഗത ആചാരങ്ങളോടെയാണു കോമരത്തച്ഛന്റെ കുടക് യാത്ര.
കാട്ടിലൂടെ കാല്‍നടയായി കുടകിലെത്തി അവിടുത്തെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരെയും കടിയത്ത് മൂവായിരത്തിനെയും ഊട്ട് അറിയിച്ചതിനു ശേഷമാണു മടങ്ങിയെത്തുക. ഉത്സവത്തിന്റെ ചെലവിനാവശ്യമായ അരി കാളപ്പുറത്ത് കുടകിലെ പതിനഞ്ചോളം ഗ്രാമങ്ങളില്‍ നിന്നാണു കൊണ്ടുവരിക. കോമരത്തച്ചന്റെ ക്ഷണപ്രകാരമാണു കുടകര്‍ കാളകളുമായി പയ്യാവുരിലേക്കു പുറപ്പെടുക. ഉത്സവാരംഭത്തിന്റെ തലേദിവസം കാളപ്പുറത്തു കൊണ്ടുവരുന്ന അരി കുടകര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും.
Keywords: Kerala, Kannur, Payyannur, News, Temple, Preparation, Malayalee, Forest, Payyavur Uthsav; preparation started

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.