Controversy | ഒടുവില്‍ അനിതയ്ക്ക് നീതി കിട്ടി; മെഡികല്‍ കോളജ് ആശുപത്രിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ സ്ഥലം മാറ്റം ചെയ്യപ്പെട്ട സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ക്ക് കോഴിക്കോട് തന്നെ നിയമനം നല്‍കുമെന്ന് ആരോഗ്യവകുപ്പ്
Apr 6, 2024, 13:58 IST
കോഴിക്കോട്: (KVARTHA) മെഡികല്‍ കോളജ് ആശുപത്രിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ സ്ഥലം മാറ്റം ചെയ്യപ്പെട്ട സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡികല്‍ കോളജില്‍ തന്നെ നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം ശ്രദ്ധനേടിയതിനു പിന്നാലെയാണ് തീരുമാനം. മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.
അനിതയെ ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡികല്‍ കോളജില്‍ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് മെഡികല്‍ കോളജില്‍ അനിത സമരം തുടങ്ങി. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധിക്കുന്നതെന്നും അതിജീവിത പറഞ്ഞിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അനിതയെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍കാര്‍ വേട്ടക്കാര്‍ക്കും പീഡനവീരന്മാര്‍ക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് മെഡികല്‍ കോളജില്‍ അനിതയ്ക്കു നേരിടുന്ന അനുഭവങ്ങള്‍ തെളിയിക്കുന്നതെന്നായിരുന്നു സതീശന്‍ പറഞ്ഞത്. ആരോഗ്യ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പറഞ്ഞ സതീശന്‍ മുഖ്യമന്ത്രി അവരുടെ വേണ്ടാതീനത്തിന് സര്‍വ പിന്തുണയും കൊടുത്തു കൂടെ നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഈ മന്ത്രിയും ഒരു സ്ത്രീയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
മെഡികല്‍ കോളജ് ഐസിയുവില്‍ 2023 മാര്‍ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധ ബോധാവസ്ഥയിലിരിക്കുമ്പോഴാണു ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയ യുവതിയെ മൊഴി മാറ്റിക്കാന്‍ ആറ് വനിതാ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതര്‍ക്ക് മുന്നില്‍ അനിത റിപോര്‍ട് ചെയ്തു. തുടര്‍ന്ന് ആറു പേരെയും സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുന്‍പില്‍ ഭീഷണി സ്ഥിരീകരിച്ചു മൊഴി നല്‍കിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി.
അനിത ഒഴികെയുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് സ്റ്റേ ലഭിക്കുകയും അവര്‍ തിരികെ ജോലിയില്‍ കയറുകയും ചെയ്തു. എന്നാല്‍ അനിതയ്ക്കു നിയമനം നല്‍കാന്‍ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സര്‍കാര്‍ പറഞ്ഞിരുന്നത്. മറ്റൊരാള്‍ക്ക് അതിനകം കോഴിക്കോട്ട് നിയമനവും നല്‍കി.
തുടര്‍ന്നാണ് അനിത ഹൈകോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സര്‍വീസ് റെകോര്‍ഡില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തരുതെന്നും നിര്‍ദേശിച്ചു. അഞ്ച് ജീവനക്കാരുടെ പേരെഴുതി നല്‍കിയതിനു യൂനിയന്‍ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അനിത പ്രിന്‍സിപലിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Keywords: PB Anitha Appointed again in Kozhikode Medical College, Kozhikode, News, PB Anitha, Appointed, Kozhikode Medical College, Controversy, Protest, Health, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.