P C George | അപ്പന്റെ പിന്തുണ മകനില്ല; ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെ; പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പി സി ജോര്‍ജ്
Mar 2, 2024, 21:07 IST
കോട്ടയം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബി ജെ പി പ്രഖ്യാപിച്ചെങ്കിലും അതില്‍ പി സി ജോര്‍ജ് ഇടംപിടിച്ചിരുന്നില്ല. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് പിസി ജോര്‍ജ് ജനവിധി തേടിയേക്കുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആദ്യഘട്ട പട്ടിക പുറത്തുവിട്ടപ്പോള്‍ പേരില്ല. ബി ജെ പി ദേശീയ സെക്രടറിയും വക്താവുമായ അനില്‍ ആന്റണിയാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്.
അടുത്തിടെയാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പിയില്‍ ചേര്‍ന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പി സി ജോര്‍ജിന്റെ ബി ജെ പി പ്രവേശനം ചര്‍ച ചെയ്യപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.
ബി ജെ പി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി സി പ്രതികരിച്ചു. വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ ജോര്‍ജ്, ആര്‍ക്കും പരിചിതനല്ലാത്ത അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും ജോര്‍ജ് പറഞ്ഞു.

Keywords: PC George About Pathanamthitta Candidate's, Kottayam, News, Politics, BJP, Report, PC George, Lok Sabha Election, Anil Antony, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.