പി സി ജോര്‍ജ് രാജിവെക്കാനൊരുങ്ങുന്നു

 


കോട്ടയം: (www.kvartha.com 11.10.2015) പി സി ജോര്‍ജ് എല്‍ എ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. നിയമസഭാംഗത്വം രാജിവച്ച് എല്‍.ഡി.എഫിനു വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങാനാണ് തീരുമാനം. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എതിരാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് ജോര്‍ജിന്റെ നീക്കമെന്നും പറയുന്നു.

എല്‍ ഡി എഫ് പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് സെകുലറിന്റെ സ്ഥാനാര്‍ഥികളെ പരമാവധി വിജയിപ്പിച്ചെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയില്‍ ഘടകക്ഷിയകുകയാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്നതും ജോര്‍ജിനെ രാജി തീരുമാനത്തിനു പ്രേരിപ്പിക്കുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ കേരളാ കോണ്‍ഗ്രസ് സെകുലറുമായി എല്‍.ഡി.എഫ് സീറ്റ് ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി രംഗത്തിറങ്ങുന്നതിന് എം.എല്‍.എ സ്ഥാനം തടസമാകും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ നടപടിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) പരാതിയില്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ജോര്‍ജ് തീരുമാനമെടുത്തതെന്നാണ് സൂചന.
പി സി ജോര്‍ജ് രാജിവെക്കാനൊരുങ്ങുന്നു

Keywords: P.C George, MLA, UDF, LDF, Kerala, Election-2015,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia