കോട്ടയം: (www.kvartha.com 04.11.2014) കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസനെ പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ബ്‌ളോഗ്. ഹസന്‍ ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളിയാണെന്നും നഞ്ച് കലക്കി കിളി വീണ്ടും സജീവമാകുകയാണെന്നും ഹസന്റെ പേര് എടുത്തു പറയാതെ ജോര്‍ജ് പരിഹസിച്ചു.
ചാരക്കേസിലെ അണിയറക്കാരില്‍ പ്രമുഖനായ നേതാവാണ് ഹസന്‍. ഇപ്പോള്‍ വീണ്ടും രാഷ്ട്രീയത്തില്‍ നഞ്ച് കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ബ്ലോഗിലെ കുറിപ്പില്‍ പറയുന്നു. 2016 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്താനാണ് നേതാവിന്റെ ഇപ്പോഴത്തെ ശ്രമമെന്നും ജോര്‍ജ് കുറ്റപ്പെടുത്തുന്നു.
കെഎം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് 'പി.സി ജോര്‍ജാണ് കോഴ വിവാദത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം' എന്ന് ഹസന്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ബ്ലോഗെഴുത്തുമായി ജോര്‍ജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം, ജോര്‍ജിന്റെ പരിഹാസത്തിന് മറുപടിയുമായി ഹസന്‍ രംഗത്തെത്തിയിട്ടുണ്ട്. ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ അദ്ദേഹം കെ.എം മാണിയുടെ മിത്രമാണോ ശത്രുവാണോ എന്ന് സംശയം തോന്നും. ജോര്‍ജ് മാണിയുടെ മിത്രശത്രുവാണ്. ജോര്‍ജ് നടത്തുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനത്തിന് മറുപടിയാനില്ലെന്നും ഹസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മന്ത്രി ശിവകുമാറിന് യുവമോര്‍ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി
Keywords: M.M Hassan, Kottayam, Blogger, Politics, Election, K.M.Mani, P.C George, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.