ഫേസ്ബുക്ക് പുലിക്ക് ഫേസ്ബുക്കര്‍മാര്‍ ലൈക്കടിക്കാതെ ഇങ്ങനെ കുറിച്ചു...

 


തിരുവനന്തപുരം: (www.kvartha.com 08.11.2014) അതിനെ നര്‍മ്മത്തില്‍ ചാലിച്ചു കൊണ്ടുള്ള വിമര്‍ശനങ്ങളും നല്‍കി ഫേസ്ബുക്കില്‍ സജീവമായിരുന്നു അന്തരിച്ച പി.സി സനില്‍ കുമാര്‍.

ഫേസ്ബുക്ക് അനുവദിച്ച 5000 ഫ്രണ്ട്‌സുക്കള്‍ കടന്ന് ആയിരത്തിലധികം ഫ്രണ്ട് റിക്വസ്റ്റുകള്‍ തന്റെ വാളിലുണ്ടെന്ന് അദ്ദേഹം കുറിച്ചിരുന്നു. നരേന്ദ്ര മോഡിയുടെ ചൂലു വാങ്ങി തിരുവനന്തപുരം തൂത്ത ശശി തരൂരിനേയും, ജയിലിലായ തമിഴ്മക്കളുടെ തലൈവി ജയലളിതയെയും കുറിച്ചായിരുന്നു ഏറ്റവുമൊടുവില്‍ സനല്‍ കുമാര്‍ നല്‍കിയ പോസ്്റ്റ്. വിവാദമായ കൊച്ചിയിലെ ചുംബന സമരത്തെ കുറിച്ച് ഒരു വരി പോലും സനില്‍ കുമാര്‍ കുറിച്ചിട്ടില്ല.

ചില ശാരീരിക അസ്വസ്ഥതകള്‍ കാരണം അധികം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് തന്നെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിനെ കുറിച്ച് പോലും അദ്ദേഹം കളിയാക്കുന്ന രീതിയിലുള്ള പോസ്റ്റ് ഇട്ടിട്ടുണ്ട്. മാന്യതയോടു കൂടിയ വിമര്‍ശനമായിരുന്നു സനില്‍ കുമാറിന്റേത്.
എളുപ്പം മനസിലാകുന്ന രീതിയില്‍ നാടന്‍ ഭാഷയിലായിരുന്നു വിഷയങ്ങളെ കൈകാര്യം ചെയ്തിരുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പു വരെ ഫേസ്ബുക്കിലുണ്ടായിരുന്ന സനല്‍ കുമാര്‍ അവസാനം ഫോട്ടോയായി പോസ്റ്റിട്ടത് മരിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പാണ്.

ഒക്ടോബര്‍ 15 ന് അദ്ദേഹം ഇങ്ങനെ കുറിച്ചു: ആശുപത്രിയില്‍ inpatient ആയി ഞാന്‍ ഒരിക്കലും കിടന്നിട്ടില്ല. എന്നാല്‍ രോഗാനുഭാവങ്ങളൊക്കെ ധാരാളം. പക്ഷെ ഇത്രത്തോളം കഠിനമായ ഒരു അവസ്ഥയെ അഭിമുഖീകരിചിട്ടില്ല. മൂന്നു ദിവസമായി അനുഭവിക്കുന്ന അസ്വസ്വതതയും ശരീര വേദനയും വിവരിക്കാന്‍ ആവില്ല. തൊലിപ്പുറത്ത് ഒരു സൗരയൂധം കുരുക്കള്‍. അതിന്റെ ചൊറിച്ചില്‍. ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ടു. കിടക്കുമ്പോള്‍ ഇരിക്കാന്‍ തോന്നും. ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും. ആഹാരം കഴിക്കാന്‍ താത്പര്യമില്ല. ഇന്നലെ ആകെ കഴിച്ചത് രാവിലെ ഒരു ഇഡ്ഡലി. വൈകുന്നേരം 3 സ്പൂണ്‍ കഞ്ഞി. പാട്ട് കേള്‍ക്കുന്നതിനോടും മടുപ്പ്. അസുഖമാണ് എന്ന് അറിഞ്ഞാല്‍ ഒരാളും എന്റെ മുന്നില്‍ വരികയില്ലല്ലോ. ഇന്നലെ വന്ന രണ്ടു മൂന്നു സന്ദര്‍ശകരെ ഭാര്യ കാര്യം പറഞ്ഞു മടക്കി. വിവരം അറിഞ്ഞ അവര്‍ രക്ഷപ്പെടുക ആയിരുന്നു. ഒരു കൊച്ചു മകന്‍ മാത്രമാണ് കൂടെ ഉള്ളത്. അവനും അപ്പൂപ്പന്റെ മുഖത്ത് നോക്കുകയില്ല.അവനു preventive vaccination നേരത്തെ എടുത്തിട്ടുണ്ട്. മറ്റു മൂന്നു കൊച്ചു മക്കളെയും കണ്ടിട്ട് കുറെ ദിവസങ്ങളായി. മക്കളോട് തല്‍ക്കാലം വരേണ്ട എന്ന് പറഞ്ഞു. അതിഥിയായി ക്ഷണിക്കപ്പെട്ട കുറെ പ്രോഗ്രാമുകളും ഒഴിവാക്കേണ്ടി വരുന്നു. ഉറക്കം പോകുമ്പോള്‍ പിച്ചും പേയും പറയും. മരിച്ചു പോയ എന്റെ അമ്മയെ വിളിച്ചു നിലവിളിക്കും.അപ്പോള്‍ ഒരു ആശ്വാസം തോന്നും. കൊച്ചു മക്കളായിരുന്നു എന്റെ ഊര്‍ജ്ജം. അവരെ കാണാതെ വന്നപ്പോള്‍ മൊത്തം വിഷമം തന്നെ...

സനില്‍ കുമാറിന്റെ മരണം അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിലേക്ക് അനുശോചന പ്രവാഹമായിരുന്നു. അതില്‍ ചിലത് ഇങ്ങനെയാണ്-

ഫേസ്ബുക്ക് തുറന്നാല്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ കണ്ടിരുന്നത് സനല്‍ കുമാര്‍ സാറിന്റെതായിരുന്നു നല്ല നല്ല തമാശകള്‍ പിന്നെ സമകാലിക ചര്‍ച്ചകള്‍ എല്ലാം സ്ഥിരം വായിക്കാറുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ ആയിരുന്ന കാലം മുതല്‍ ലോക്കല്‍ ന്യൂസ് പേപ്പറില്‍ വന്നിരുന്ന തമാശകള്‍ എന്നും വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത! കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.
ആദരാഞ്ജലികള്‍- സഫ് വാന്‍ അണങ്കൂര്‍.

ഇനി മുതല്‍ ഫേസ് ബുക്കില്‍ സനല്‍ സര്‍ ഇല്ലാ എന്നുള്ളത് മനസ്സിലെ ഒരു നീറുന്ന ഓര്‍മ ആയി മാറുന്നു. കേട്ട വാര്‍ത്ത ഒരു സ്വപ്നം മാത്രം ആവണേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്നും രാവിലെ ഫേസ് ബുക്ക് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ആയിരുന്നു. ഇനി അതുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നൊമ്പരം. ദൈവം നല്ല മനുഷ്യരെ ദൈവത്തിന് അടുത്തേക്ക് പെട്ടെന്ന് വിളിക്കുന്നു എന്ന് പറയുന്നത് സത്യമാണെന്ന് ഇന്ന് മനസിലായി- മുരളി ഫാരിദാബാദ്.

ഫേസ് ബുക്കില്‍ കളിയും ചിരിയും ചിന്തയും പകര്‍ന്നു നല്‍കി ഇണങ്ങിയും പിണങ്ങിയും കൊച്ചു കുട്ടികളെ പോലെ കലഹിച്ചും നമ്മളില്‍ ഒരാളായി ഐ.എ.എസ് ജാഡ അഴിച്ചു വെച്ച് രാപകല്‍ ഇവിടെ നിറ സാന്നിധ്യം ആയ സനല്‍ കുമാര്‍ സാര്‍ (I .A .S ) ഇനി ഇല്ല. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഓര്‍ക്കുട്ട് മുതല്‍ തുടങ്ങിയ ബന്ധം അവസാനം വരെ സാറുമായി ഉണ്ടായിരുന്നു. സാറിന്റെ പുതിയ പാരഡികളും വീഡിയോ ക്ലിപ്പും മെയില്‍ അയച്ചു തരുമായിരുന്നു. ചാറ്റില്‍ എന്ത് ചോദിച്ചാലും കൃത്യം ആയി മറുപടി തരാനും സമയം കണ്ടിരുന്നു. മറ്റു സെലബ്രിറ്റികളില്‍ പലരും സ്വന്തം ഫോട്ടോ ഇട്ടും കുടുംബ മഹിമ പറഞ്ഞും സമയം കളയുമ്പോള്‍ സമകാലിക രാഷ്ട്രീയവും സൂര്യനു കീഴില്‍ എന്തും നര്‍മം കലര്‍ത്തി അപ്‌ഡേറ്റ് ചെയ്തും വേറിട്ട ശൈലി ആയിരുന്നു സാറിന്റേത്. ഹാസ്യ കുലപതിക്ക് പ്രണാമം- കെ.ഇ സാജു ദോഹ.

വിശ്വസിക്കാന്‍ കഴിയുന്നില്ല. ആദരാഞ്ജലികള്‍.........
രണ്ടു ദിവസം മുമ്പും പ്രൈവറ്റ് ചാറ്റില്‍, മുടങ്ങിയ രണ്ടു ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് അന്വേഷിച്ചിരുന്നു. പലപ്രാവശ്യം പിണങ്ങിയും ഇണങ്ങിയും ഇരുന്ന നല്ലൊരു സുഹൃത്ത്. പല കാര്യങ്ങളിലും എന്റെ കാഴ്ചപ്പാടുകള്‍ തിരുത്തിയ ആള്‍- കെ.എസ് സുനില്‍

പ്രിയപ്പെട്ട സനല്‍സാര്‍ വിടവാങ്ങി, ഇണങ്ങിയും പിണങ്ങിയും ഉള്ള കമന്റുകളും, മണിക്കുറുകള്‍ നീളുന്ന ഫോണ്‍ വിളിയിലെ സ്‌നേഹലാളിത്യവും, ഉപദേശങ്ങളും എല്ലാം ഒരുപിടി നൊമ്പരങ്ങള്‍ ആയി. പത്തനം തിട്ട ജില്ലാ കലക്ടര്‍ ആയിരിക്കുമ്പോള്‍ ഒരു തവണയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. സാറിന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സാര്‍ മറഞ്ഞു പോയപോലെ. പ്രിയപ്പെട്ട സനല്‍ സാറെ അങ്ങയ്ക്കു കണ്ണീര്‍ പൂക്കള്‍. മറക്കില്ല- ബിജു കലപ്പമണ്ണില്‍

ഫേസ് ബുക്കിലെ എന്റെ അടുത്ത ഫ്രെണ്ട്‌സുകളില്‍ രണ്ടാമനായിരുന്നു സനല്‍ കുമാര്‍ സര്‍. വിശ്വസിക്കാന്‍ പ്രയാസം.
ആദരാഞ്ജലികള്‍- ഭൂവന്‍ ഡിസ.

ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ പലര്‍ക്കും സനല്‍ കുമാറിന്റെ മരണം ഒരു ഷോക്കായിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ നിറയുന്ന ആദരാഞ്ജലികളിലെല്ലാം ഇത് പ്രകടമാണ്. സനല്‍ കുമാറിന്റെ ഫേസ്ബുക്ക് വാളില്‍ നിന്ന് ഇനി നര്‍മ്മങ്ങള്‍ ഉതിരുന്ന പോസ്റ്റുകളൊന്നും ഉണ്ടാകില്ലെന്ന് സുഹൃത്തുക്കള്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല.
ഫേസ്ബുക്ക് പുലിക്ക് ഫേസ്ബുക്കര്‍മാര്‍ ലൈക്കടിക്കാതെ ഇങ്ങനെ കുറിച്ചു...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സനല്‍കുമാര്‍: കാസര്‍കോട്ടുകാരുടെ ഓര്‍മ്മകളില്‍ നിറയുന്നത് കൃതാര്‍ത്ഥതയും നര്‍മവും
Keywords:  Kerala, Dies, Facebook, P.C Sanal Kumar IAS, Private Chat, Chatting, P.C Sanal Kumar: Last episode.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia