മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമം: പിഡിപി

 


മലപ്പുറം: (www.kvartha.com 19.11.2016) മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് പിഡിപി ആരോപിച്ചു. മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നുവെന്ന ബിജെപി നേതാവ് ഒ രാജഗോപാലന്റെ പ്രസ്താവന ഈ ശ്രമത്തിന്റെ ഭാഗമാണ്. എംപിയും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന ഒരു മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടാകന്‍ പാടില്ലാത്ത നിരുത്തരവാദപരമായ പ്രസതാവനയായിരുന്നു ഇത്.

വിഷലിപ്തമായ പ്രസതാവനകളിറക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഉത്തരേന്ത്യയില്‍ ആവിഷ്‌കരിച്ച തന്ത്രമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. തിരൂരങ്ങാടിയില്‍ ഫൈസല്‍ എന്ന യുവാവിനെ യാതൊരു പ്രകോപനവും കൂടാതെ അതിദാരുണമായി കൊലപ്പെടുത്തിയത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ്.

മലപ്പുറം ജില്ലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രങ്ങല്‍ മനസ്സിലാക്കി സംസ്ഥാന ആഭ്യന്തര വകുപ്പ് യുക്തമായ നടപടി സ്വീകരിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമം: പിഡിപി


Keywords: Malappuram, Kerala, BJP, PDP,  Sangh Parivar, Politics, O Rajagopal, Muslim.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia