Pearle Maaney | 'ഞങ്ങള്‍ വീണ്ടും വിവാഹിതരായി'; നിറവയറില്‍ പച്ച പട്ടുസാരി ധരിച്ച് സുന്ദരിയായി പേളി മാണി; വൈറലായി വളകാപ്പ് ചിത്രങ്ങള്‍
Nov 1, 2023, 17:54 IST
കൊച്ചി: (KVARTHA) മൂത്ത മകള്‍ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങള്‍ നടത്തിയോ അതുപോലെ തന്നെ തങ്ങലുടെ രണ്ടാമത്തെ കുഞ്ഞിനെയും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും.
വളകാപ്പിന്റെ ചിത്രങ്ങളാണ് പേളി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നിറവയറില്‍ പട്ടുസാരി ധരിച്ച് സുന്ദരിയായിരിക്കുകയാണ് പേളി. പച്ച നിറത്തിലുള്ള പട്ടുസാരിക്ക് പിങ്ക് ബോഡറാണ് വരുന്നത്. പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനൊപ്പം പേളി പെയര്‍ ചെയ്തിരിക്കുന്നത്.
പേളിയുടെ വയറില്‍ കൈ വെച്ചും, നെറ്റിയില്‍ ചുംബിച്ചും സന്തോഷം പങ്കിടുകയാണ് ശ്രീനിഷ്. അമ്മ പേളിയുടെ സാരിയോട് മാചിങ് ആകുന്ന രീതിയില്‍ പച്ചയും പിങ്കും കലര്‍ന്ന സ്‌കേര്‍ടും ടോപുമായിരുന്നു മൂത്ത മകള്‍ നിലയുടെ വേഷം. സെലിബ്രിറ്റി മേകപ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്.
'ഞങ്ങള്‍ വീണ്ടും വിവാഹിതരായി' എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ രണ്ടാമത്തെ ഗര്‍ഭകാലത്തിലൂടെ കടന്നുപോകുകയാണ് പേളി. മൂത്ത മകള്‍ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം.

Keywords: News, Kerala, Kerala-News, Social-Media-News, Pearle Maaney, Baby Shower, Photos, Viral, Social Media, Instagram, Family, Pearle Maaney 2nd baby shower photos goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.