കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ തിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കാനിറങ്ങുന്നവർക്ക് പിഴയും തടവും

 


കൊ​ച്ചി: (www.kvartha.com 01.05.2021) കോവിഡ് രോഗവ്യാപനം മൂലം തിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പതിവ് പോലെയുള്ള ആഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തിരെഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തി. വോ​ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ വിലക്കിയതിന് പുറമെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പി​ഡ​മി​ക് ആ​ക്‌ട് പ്ര​കാ​രം ഒ​ന്നു മു​ത​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ്
നി​യ​മ​ലം​ഘ​ക​ർക്കെതിരെയുള്ള നടപടിയെന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്ക​ല്‍, പൊ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പെ​ടുമെന്നും കൂട്ടിച്ചേർത്തു.

ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പൊ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂടി​​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യിരിക്കുന്നതാണ്. കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആഹ്ളാദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് പുറമേ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​വും പാടില്ലെന്ന് പൊ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ തിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കാനിറങ്ങുന്നവർക്ക് പിഴയും തടവും

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പൊലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​ താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊണ്ട് പൊ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ടി​ക​ള്‍​ക്ക് ക​ത്തു ന​ല്‍​കും.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി നേ​രി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഡി​സി​പി, എ​സി​പി, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പൊലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.

വോ​ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 100 ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​കുന്നതാണ്. പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സേ​ന​യും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ടപ്പിലാക്കുന്നതാണ്.

Keywords:  News, Kochi, Assembly-Election-2021, Kerala, State, Top-Headlines, Penalties and imprisonment, Penalties and imprisonment for those who celebrate the election results in the context of covid control.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia