സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കുന്നു; ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ വര്‍ഷത്തിലൊരിക്കല്‍, മാര്‍ച്ചിലാകും; ജീവനക്കാര്‍ക്കുള്ള നേട്ടം ഒരുവര്‍ഷംവരെ സേവന കാലാവധി നീട്ടിക്കിട്ടുമെന്നത്; സര്‍ക്കാരിന്റെ നോട്ടം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്നുള്ള താല്‍ക്കാലികാശ്വാസം
Jan 23, 2020, 10:24 IST
തിരുവനന്തപുരം: (www.kvartha.com 23.01.2020) സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കും. ഇതിനായുള്ള നടപടികള്‍ക്കു ധനവകുപ്പ് തുടക്കമിട്ടു. ഇതോടെ, ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ വര്‍ഷത്തിലൊരിക്കല്‍, മാര്‍ച്ചിലാകും.
നിയമപരമായി വിരമിക്കല്‍പ്രായം ദീര്ഘിപ്പിക്കില്ലെങ്കിലും ഒരുമാസം മുതല്‍ ഒരുവര്‍ഷംവരെ സേവനകാലാവധി നീട്ടിക്കിട്ടുമെന്നതാണു ജീവനക്കാര്‍ക്ക് ഇതുകൊണ്ടുള്ള നേട്ടം. എന്നാല്‍, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള താല്ക്കാലികാശ്വാസമാണു സര്‍ക്കാരിന്റെ നോട്ടം.
സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിനു മുമ്പ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. നിലവില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍, പലപ്പോഴായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യവിതരണമെന്ന നിരന്തര തലവേദനയില്നിന്നു ഇതോടെ സര്‍ക്കാരിനു മോചനമാകും.
മാസംതോറും ആനുകൂല്യങ്ങള്‍ക്കായി കണ്ടെത്തേണ്ട പണം സര്‍ക്കാരിനു മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം. മാര്‍ച്ചിനുശേഷം വിരമിക്കേണ്ട ജീവനക്കാര്‍ക്ക് അടുത്ത മാര്‍ച്ച് വരെ സേവനകാലാവധി നീട്ടിക്കിട്ടും. വിരമിക്കല്‍ തീയതി ഏകീകരിക്കുന്നത്, സര്‍വീസിലുള്ള മറ്റു ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെങ്കിലും സര്‍ക്കാരിനു സാമ്പത്തികമായി അതും നേട്ടമാണ്.
പിണറായി സര്‍ക്കാരിന്റെ കാലാവധി 2021 മേയ് വരെയാണ്. വിരമിക്കല്‍ തീയതി ഏകീകരിക്കുന്നതോടെ, ഈ മാര്‍ച്ചിനുശേഷം വിരമിക്കേണ്ട ജീവനക്കാര്‍ക്ക് 2021 മാര്‍ച്ച് വരെ തുടരാം. അതിനുശേഷവും പെന്ഷന് നടപടികള്‍ മാസങ്ങളോളം നീളും. അപ്പോഴേക്കു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വരും. അതുകൊണ്ടുതന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായുള്ള 8000 കോടിയോളം രൂപ ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഉള്‍പ്പെടെ ഈ സര്‍ക്കാരിനു വിനിയോഗിക്കാം.
ഇത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു നേട്ടമാവുകയും ചെയ്യും. വി എസ് സര്‍ക്കാരിന്റെ കാലത്തും ജീവനക്കാരുടെ വിരമിക്കല്‍തീയതി ഏകീകരിച്ചിരുന്നു. എന്നാല്‍, ജീവനക്കാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതു പിന്‍വലിച്ചു. വിരമിക്കല്‍പ്രായം 55-ല്‍നിന്ന് 56 ആക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pension rules for state government employees, Thiruvananthapuram, News, Government-employees, Retirement, Economic Crisis, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.