500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ
Nov 9, 2016, 14:18 IST
തിരുവനന്തപുരം: (www.kvartha.com 09.11.2016) രാജ്യത്ത് നിന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പുറത്തു വന്നതിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും പുതിയ തീരുമാനം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കയാണ്.
തീരുമാനം പുറത്തു വന്നതോടെ രാജ്യത്തെ എ.ടി.എമ്മുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അത്യാവശ്യ ചിലവിന് എ.ടി.എമ്മുകളിലെത്തി ഒരു തവണ 400 രൂപ എന്ന രീതിയില്‍ പണം പിന്‍വലിക്കുന്നവരാണ് ഭൂരിഭാഗവും. ഇത്തരത്തില്‍ ഒരാള്‍ തന്നെ നിരവധി തവണ പണം പിന്‍വലിക്കുന്നത് ചിലയിടങ്ങളില്‍ വാക്കേറ്റത്തിനും തര്‍ക്കത്തിനും കാരണമായിട്ടുണ്ട്.
അതേസമയം, കയ്യില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ കൈവശമുള്ള ചില വിദ്വാന്‍മാര്‍ ബാങ്കുകളുടെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍(സി.ഡി.എം) എത്തി പണം നിക്ഷേപിക്കുന്നതും കാണാമായിരുന്നു. ചിലയിടങ്ങളില്‍ പണം പിന്‍വലിക്കുന്നവരേക്കാള്‍ തിരക്ക് പണം നിക്ഷേപിക്കാനാണെന്നതും ശ്രദ്ധേയമായി. നോട്ടുകള്‍ കൈമാറാന്‍ 50 ദിവസത്തെ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കളിയാക്കി കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കപ്പലണ്ടി പൊതിയാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിലരുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. ഞാന്‍ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. നാളെ മുതല്‍: 1000, 500 രൂപയുടെ നോട്ടുകള്‍ എടുക്കുമെന്ന ബോര്‍ഡെഴുതി കട തുടങ്ങും' എന്നാണ് ഒരു ഫേസ്ബുക്ക് ഉപഭോക്താവിന്റെ പ്രതികരണം.
മുന്‍ ധനമന്ത്രി കെ.എം മാണിയെയും കെ. ബാബുവിനെയും ട്രോളന്മാര്‍ ഇത്തവണയും വിടുന്ന പ്രശ്‌നമില്ലെന്നാണ് പുറത്തു വന്ന ചില ട്രോളുകള്‍ സൂചിപ്പിക്കുന്നത്. കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നതറിഞ്ഞ് പാലായിലെ ചിലര്‍ക്ക് ബോധം കെട്ടുവെന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇനി മുതല്‍ നൂറു രൂപ നോട്ടായിരിക്കുമെന്നും കേന്ദ്രസര്‍ക്കാറിന് തന്നോടുള്ള സ്‌നേഹം കണ്ട് പുള്ളിക്കാരന്‍ ആനന്ദ കണ്ണീര്‍ പൊഴിച്ചുവെന്നും ചിലര്‍ കളിയാക്കുന്നു.

Also Read:
ബാക്കിനല്‍കാന്‍ പണമില്ല: കടകളിലും ഹോട്ടലുകളിലും തര്‍ക്കം; ഭക്ഷണം കഴിക്കുന്നെങ്കില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും കഴിക്കണമെന്ന് ഹോട്ടലുടമകള്‍
Keywords: People Trolling Rs. 500 and Rs. 1000 Notes on Social Media, Investment, Cash Deposit, K M Mani, K Babu, Pala, Thiruvananthapuram, Bank, ATM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.