ലോക്ക് ഡൗണ്‍ ലംഘനം; കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കേട്ട് ജോലിക്കിറങ്ങിയ എസി, ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്നീഷ്യന്മാര് വരെയുള്ള നൂറിലധികം പേര്‍ക്കെതിരെ കേസ് എടുത്തു
Apr 13, 2020, 10:55 IST
കോഴിക്കോട്: (www.kvartha.com 13.04.2020) കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കേട്ട് ജോലിക്കിറങ്ങിയ നൂറിലധികം പേര് കുടുങ്ങി. എസി, ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്നീഷ്യന്മാര് വരെയുള്ളക്കെതിരെ കോഴിക്കോട് പോലീസ് കേസ് എടുത്തു. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
ഫറൂഖ് പോലീസ് സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം പേര്‍ക്കെതിരെയാണ് ഞായറാഴ്ച കേസെടുത്തത്. എസി ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്നീഷ്യന്മാര് വരെയുണ്ട് ഇക്കൂട്ടത്തില്‍. ജില്ലയില്‍ ഇത്തരത്തില്‍ 100ലധികം പേര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.
സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് റവന്യു പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. മാത്രമല്ല ഞായറാഴ്ച കേസെടുത്ത ആര്‍ക്കും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നില്ല. ജില്ലകള്‍ക്ക് പുറത്തുനിന്നെത്തുന്നവര്‍ക്ക് പ്രത്യേക പാസ് നിര്‍ബന്ധമാണെന്നും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
Keywords: News, Kerala, Kozhikode, Police, Case, Shop Owner, People who Went Work in Kozhikode Got Trapped by Police
ഫറൂഖ് പോലീസ് സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം പേര്‍ക്കെതിരെയാണ് ഞായറാഴ്ച കേസെടുത്തത്. എസി ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്നീഷ്യന്മാര് വരെയുണ്ട് ഇക്കൂട്ടത്തില്‍. ജില്ലയില്‍ ഇത്തരത്തില്‍ 100ലധികം പേര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.
സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് റവന്യു പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. മാത്രമല്ല ഞായറാഴ്ച കേസെടുത്ത ആര്‍ക്കും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നില്ല. ജില്ലകള്‍ക്ക് പുറത്തുനിന്നെത്തുന്നവര്‍ക്ക് പ്രത്യേക പാസ് നിര്‍ബന്ധമാണെന്നും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.