Midnight Marathon | ലഹരിക്കെതിരെ പേരാവൂര്‍ മിഡ് നൈറ്റ് മാരതോ ണ്‍ നവംബറില്‍

 


കണ്ണൂര്‍: (KVARTHA) യുണൈറ്റഡ് മര്‍ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂനിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂര്‍ മിഡ് നൈറ്റ് മാരതോ
ണ്‍ നവംബര്‍ 11 ന് രാത്രി 11 മണിക്ക് പേരാവൂരില്‍ നടക്കും. നാലു പേരടങ്ങുന്ന ടീമുകളാണ് മാറ്റുരക്കുക. പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയില്‍, തെറ്റുവഴിയിലൂടെ ഏഴ് കിമീ ഓടി പഴയ ബസ് സ്റ്റാന്‍ഡില്‍ തന്നെ സമാപിക്കും വിധമാണ് മാരതോണ്‍ റൂട്.

Midnight Marathon | ലഹരിക്കെതിരെ പേരാവൂര്‍ മിഡ് നൈറ്റ് മാരതോ ണ്‍ നവംബറില്‍

ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ, വനിതാ ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ വീതം കാഷ് പ്രൈസും മെഡലും നല്‍കും. നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

പേരാവൂര്‍ ബ്ലോക്, ഗ്രാമ പഞ്ചായതുകള്‍, പൊലീസ്, അഗ്‌നിരക്ഷാ സേന, കലാ കായിക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മിഡ് നൈറ്റ് മാരതോണ്‍ നടത്തുന്നത്. ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പേരാവൂര്‍' എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സര്‍കാരിന്റെ ശുചിത്വ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനുമാണ് മിഡ് നൈറ്റ് മാരതോണ്‍ ലക്ഷ്യമിടുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ കെഎം ബശീര്‍, ബേബി പാറക്കല്‍, ഷിനോജ് നരിതൂക്കില്‍, സൈമണ്‍ മേച്ചേരി, നാസര്‍ ബറക്ക എന്നിവര്‍ സംബന്ധിച്ചു.

Keywoirds:  Peravoor midnight marathon against drug addiction in November, Kannur, News, Peravoor Midnight Marathon, Drugs, Press Meet, Cash Prize, Bus Stand, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia