Check post | കൂട്ടുപുഴയില്‍ സ്ഥിരം ചെക് പോസ്റ്റ് യാഥാര്‍ഥ്യമാകുന്നു; ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

 


ഇരിട്ടി: (www.kvartha.com) കേരള - കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റ് യാഥാര്‍ഥ്യമാകുന്നു. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറി ഇപ്പോള്‍ കിളിയന്തറയില്‍ സ്ഥിതിചെയ്യുന്ന എക്സൈസ് ചെക് പോസ്റ്റ് ഉടന്‍ തന്നെ കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂര്‍ണമായും ശീതീകരിച്ച എക്സൈസ് ഓഫീസ് കണ്ടെയ്നര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കൂട്ടുപുഴയില്‍ എത്തിയത്.
     
Check post | കൂട്ടുപുഴയില്‍ സ്ഥിരം ചെക് പോസ്റ്റ് യാഥാര്‍ഥ്യമാകുന്നു; ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

പത്തടി വീതിയും 40 അടി നീളവും ഉള്ള ഓഫീസ് സംവിധാനത്തില്‍ സിഐക്കും എസ്ഐക്കുമുള്ള റൂമുകളും ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ കൂടി ലഭിച്ചാല്‍ ഓഫീസ് ഉടന്‍തന്നെ കൂട്ടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഓഫീസ് ആരംഭിക്കുന്നതോടെ ഊടുവഴികളിലൂടെ ലഹരിയും മറ്റു നിരോധിത വസ്തുക്കളും അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് പിടികൂടാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ബെംഗ്‌ളുറു, മൈസുറു എന്നിവടങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പെടെയുളളവ കടത്തികൊണ്ടുവരുന്നത് കൂട്ടുപുഴ ചെക് പോസ്റ്റിലൂടെയാണ്. ഇവിടെ സ്ഥിരം ചെക് പോസ്റ്റ് വേണമെന്ന് ഇരുസംസ്ഥാനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു.

Keywords: Kerala News, Malayalam News, Check Post in Koodupuzha, Kannur News, Permanent check post at Koodupuzha will start functioning immediately.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia