നിയമസഭ അലങ്കോലപ്പെടുമ്പോള്‍ നോക്കുകുത്തിയായി പെരുമാറ്റച്ചട്ടം
Dec 10, 2012, 10:15 IST
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുന്നത് ഒഴിവാക്കാനുദ്ദേശിച്ചു തയ്യാറാക്കിയ സമഗ്ര പെരുമാറ്റച്ചട്ടം ഫ്രീസറില്‍. നിരവധി രാഷ്ട്രീയ വിവാദങ്ങളില്‍പെട്ട് പ്രക്ഷുബ്ധമാകാനിടയുള്ള ഒരു നിയമസഭാ സമ്മേളനം കൂടി ആരംഭിച്ചിരിക്കെ, നാലു വര്‍ഷം മുമ്പ് നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി തയ്യാറാക്കി സഭയില്‍ സമര്‍പിച്ച പെരുമാറ്റച്ചട്ടം ഒരിക്കല്‍ പോലും ചര്‍ച്ചയായില്ല എന്ന സത്യം ബാക്കി.
മാത്രമല്ല, പിന്നീടു സഭ ചേര്‍ന്നപ്പോഴെല്ലാം ആ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കടകവിരുദ്ധമായി രണ്ടു പക്ഷവും സഭ അലങ്കോലപ്പെടുത്താന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, പന്ത്രണ്ടാം നിയമസഭയിലാണ് പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപോര്‍ട്ട് സമര്‍പിച്ചത്. ആ റിപോര്‍ട്ട് സഭയില്‍ വന്ന അന്നുതന്നെ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങള്‍ക്കു പെരുമാറ്റച്ചട്ടം തയ്യാറാക്കുക എന്നത് ചണ്ഡീഗഡില്‍ ചേര്‍ന്ന സ്പീക്കര്‍മാരുടെ ദേശീയ സമ്മേളന തീരുമാനമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ടം തയ്യാറാക്കാന്‍ അന്നത്തെ കേരള നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന് ഇവിടുത്തെ സഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമിതി തയ്യാറാക്കിയ റിപോര്‍ട്ട് സമഗ്രവും മാതൃകാപരവുമായിരുന്നു. എന്നാല്‍ ആരും പാലിച്ചില്ലെന്നു മാത്രം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസിനു ചേരാത്ത ഒരു പെരുമാറ്റവും സാമാജികരില്‍ നിന്നുണ്ടാകരുതെന്ന് പെരുമാറ്റച്ചട്ടത്തില്‍ അക്കമിട്ടു നിര്‍ദേശിച്ചിരുന്നു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കരുത്, സഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിയ്ക്കരുത്, അംഗങ്ങള്‍ തമ്മില്‍ പാര്‍ലമെന്ററി അല്ലാത്ത പദപ്രയോഗങ്ങള്‍ പാടില്ല, സ്പീക്കറുടെ ഡയസിനു നേരേ കുതിക്കുകയോ ഡയസില്‍ കയറാന്‍ ശ്രമിക്കുകയോ ചെയ്യരുത്, സഭയ്ക്കുള്ളില്‍ ബാനറുകളോ പ്ലക്കാര്‍ഡുകളോ കൊണ്ടുവരരുത്, സഭാധ്യക്ഷനായ സ്പീക്കര്‍ എണീറ്റു നില്ക്കുമ്പോള് അംഗങ്ങള്‍ ഇരിക്കണമെന്ന കീഴ്വഴക്കം പാലിക്കണം തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. ഇത് സഭയില്‍ വെച്ച അന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളംവച്ചതിനേത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
പന്ത്രണ്ടാം നിയമസഭയുടെ കാലത്ത് പിന്നെയും പലവട്ടം സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷമായി ഏറ്റുമുട്ടി. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നശേഷം, പതിമൂന്നാം നിയമസഭയിലാകട്ടെ മന്ത്രി മേശയ്ക്കു മുകളില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന ദൃശ്യംവരെ പുറത്തുവന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാഗ്വാദവും വെല്ലുവിളിയും വാടാ പോടാ വിളിയുമുണ്ടായി. അപ്പോഴൊന്നും ആരും പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഓര്‍ത്തതേയില്ല.
ഭരണപക്ഷമായ യുഡിഎഫിനും പ്രതിപക്ഷമായ എല്‍ഡിഎഫിനും പോരടിക്കാന്‍ നിരവധി വിഷയങ്ങളുള്ള സമ്മേളനമാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സഭ തിങ്കളാഴ്ച പിരിഞ്ഞെങ്കിലും ചൊവ്വാഴ്ച മുതല്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. നിയമ നിര്‍മാണത്തിനു മാത്രമായി ചേരുന്ന ഈ സമ്മേളനം അലങ്കോലപ്പെട്ടാല്‍ അപ്പോഴും പെരുമാറ്റച്ചട്ടം നോക്കുകുത്തിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
-എസ്.എ. ഗഫൂര്‍

Keywords: Thiruvananthapuram, Politics, Meeting, Report, Parliament, Minister, UDF, Kerala, Malayalam News, Kerala Vartha, Perturb in assembly while desciplinary law imposed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.