Sunstroke | ഹിമാലയന്‍ യാത്രക്കിടെ സൂര്യാഘാതമേറ്റ് പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം
സംഭവം അലഹബാദില്‍വെച്ച്.
വിരമിച്ചതിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു.
തീര്‍ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിൽ എത്തിക്കും.
കൊച്ചി: (KVARTHA) പെരുമ്പാവൂര്‍ സ്വദേശിയായ 58 കാരന്‍ ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. കപ്പല്‍ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ചയാണ് (30.05.2024) സംഭവം ഉണ്ടായത്.
ഒരാഴ്ച മുന്‍പാണ് ഉണ്ണിക്കൃഷ്ണന്‍ യാത്രയ്ക്കായി പെരുമ്പാവൂരില്‍നിന്ന് അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തില്‍ സൂര്യാഘാതമേറ്റ് മരിച്ചത്.
ജോലിയില്‍നിന്ന് വിരമിച്ചതിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയില്‍ ദാരുണമായ സംഭവമുണ്ടായത്. അലഹബാദ് സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂരിൽ എത്തിക്കും.