Accidental Death | പെരുമ്പാവൂരില്‍ ടിപര്‍ ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു
Aug 26, 2023, 11:38 IST
പെരുമ്പാവൂര്‍: (www.kvartha.com) എംസി റോഡില്‍ വല്ലത്ത് ടിപര്‍ ലോറി ഇടിച്ച് സ്‌കൂടറില്‍ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്റെ മകള്‍ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം.
ഒക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡികല്‍ ഓഫിസറായ ക്രിസ്റ്റി ജോസ് അവിവാഹിതയാണ്. സ്‌കൂടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നില്‍ നിന്നെത്തിയ ടിപറാണ് സ്‌കൂടറില്‍ ഇടിച്ചതെന്നാണ് വിവരം. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി വഴി കാണിക്കുന്നതിനാണ് പിതാവ് കൂടെ പോയത്. മാതാവ്: മേരി, സഹോദരങ്ങള്‍ ജെസ്റ്റി, സ്റ്റെഫിന്‍. സംസ്‌കാരം പിന്നീട് നടക്കും.
Keywords: News, Kerala, Kerala-News, News-Malayalam, Accident-News, Perumbavoor, Woman, Doctor, Died, Lorry, Scooter, Perumbavoor: Woman doctor died as lorry collides with scooter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.