നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; ബൈകിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് സ്റ്റേഷനിലേക്ക് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

 


തിരുവനന്തപുരം: (www.kvartha.com 18.01.2022) നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. ബൈകിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു.

നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; ബൈകിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് സ്റ്റേഷനിലേക്ക് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബൈകിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പൊലീസ് സ്റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അതിന് തീപിടിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ സംഘം ബൈകില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ലൈറ്റെറും ഇവരുടേതെന്ന് കരുതുന്ന ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ വലയിലാകുമെന്നും പൊലീസ് പറഞ്ഞു.

എന്തു പ്രകോപനത്തിന്റെ പുറത്താണ് ഇവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  Petrol bomb attack against Police station in Thiruvananthapuram, Thiruvananthapuram, News, CCTV, Police Station, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia