Arrested | കണ്ണൂരില്‍ പെട്രോള്‍ പംപ് പാര്‍ട് ണറെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഉടമ അറസ്റ്റില്‍
Jan 4, 2024, 20:14 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരഹൃദയത്തിലെ കാല്‍ടെകസ് ജന്‍ക്ഷനില്‍ സാമ്പത്തിക തര്‍ക്കത്തിനെ തുടര്‍ന്ന് പെട്രോള്‍ പംപ് പാര്‍ട് ണറെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പെട്രോള്‍ പംപുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാല്‍ടെക്സിലെ അശോക പെട്രോള്‍ പംപിന്റെ ഉടമയായ എം രാജീവനെയാണ് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ ഏഴിന് വൈകുന്നേരം ഓഫീസില്‍ വെച്ച് മറ്റൊരു പാര്‍ട് ണറായ ചെറുപുഴയിലെ വിജയനെ വാക്കേറ്റത്തിനിടെ കൊടുവാള്‍കൊണ്ട് തലയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ രാജീവനെ ബംഗ്ലൂരുവില്‍ വെച്ചാണ് പിടികൂടിയത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Petrol pump owner arrested for murder attempt, Kannur, News, Petrol Pump Owner, Arrested, Murder Attempt, Crime, Criminal Case, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.